വര്‍ഷങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു അഞ്ഞൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറ് ഇള്ളതെന്ന് ആണ് താരം പറയുന്നത്. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്. നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോള്‍ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയാണ് നടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍. മേഘ്ന വിന്‍സെന്റാണ് ഈ പരമ്പരയില്‍…
Read MoreTag: ponnamma babu
താന്‍ നാടകത്തില്‍ നിന്നൊക്കെ വന്നതല്ലേയെന്ന് മമ്മുക്ക ! മമ്മൂട്ടിയും താനും തമ്മില്‍ ലൊക്കേഷനില്‍ ഉണ്ടായ വഴക്കിനെക്കുറിച്ച് വെളിപ്പെടുത്തി പൊന്നമ്മ ബാബു…
മലയാള സിനിമയില്‍ ഏറെക്കാലമായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൊന്നമ്മ ബാബു. അവതരിപ്പിച്ചതിലേറെയും ഹാസ്യകഥാപാത്രങ്ങള്‍ ആയിരുന്നതിനാല്‍ മലയാളികള്‍ക്ക് താരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പവും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. മമ്മൂക്കയ്‌ക്കൊപ്പം ഒന്നിച്ചഭിനയിക്കുമ്പോഴുള്ള പിന്തുണയെ കുറിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പുതിയ നിയമം സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തിനാണ് മമ്മൂക്കയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ അത് വെറും ഗോസിപ്പ് ആണെന്നാണ് നടിയുടെ മറുപടി. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ആ സംഭവം പൊന്നമ്മ തുറന്നു പറഞ്ഞത്. മമ്മൂട്ടിയുമായി പുതിയ നിയത്തിന്റെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായോ എന്ന ചോദ്യത്തിനാണ് പൊന്നമ്മ ബാബു മറുപടി പറഞ്ഞത്. ഇതൊക്കെ ആരാണ് പറഞ്ഞത്. ഇതാണ് ശരിക്കും ഗോസിപ്പ്. മമ്മൂക്കയെ കുറിച്ച്…
Read Moreപഴഞ്ചന്‍ ഗെറ്റപ്പ് ഒന്നു മാറണമെന്ന് എല്ലാവരും പറയാറുണ്ട് ! എന്നാല്‍ ഒന്നു മാറിയേക്കാമെന്നു കരുതി; കിടിലന്‍ മേക്കോവറുമായി പൊന്നമ്മ ബാബു…
മലയാളികളുടെ ഇഷ്ടതാരമാണ് പൊന്നമ്മ ബാബു. ഇപ്പോളിതാ പുതിയ മേക്കോവറിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ മേക്കോവറിനു പിന്നിലെ കാരണവും പൊന്നമ്മ ബാബു വ്യക്തമാക്കുന്നു. പഴയ രീതികളൊക്കെ മാറി അതുകൊണ്ട് സ്വയം ഒന്ന് മാറിയേക്കാം എന്ന് കരുതി എന്നാണ് പൊന്നമ്മ പറയുന്നത്. പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങള്‍ ആകുമ്പോള്‍ എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തില്‍ എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആര്‍ക്കും തന്നെ അറിയില്ല. വെട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു. അപ്പോഴാണ് ഇവരൊക്കെ ഇത് ശ്രദ്ധിച്ചിരുന്നെന്ന് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവര്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ‘മമ്മിക്ക് ഇതല്‍പം നേരത്തെ ആകാമായിരുന്നില്ലേ’ എന്നാണ് മക്കള്‍ ചോദിച്ചത്. പിന്നെ, ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നണമല്ലോ! എനിക്ക് ഇപ്പോഴാണ്…
Read More