പോണിടെയില്‍ ശൈലിയില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നത് ജപ്പാനിലെ വിദ്യാലയങ്ങളില്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്. പോണിടെയില്‍ ശൈലിയില്‍ മുടികെട്ടുന്നത് കഴുത്തിന്റെ പിന്‍ഭാഗം കാണുന്നതിനും ഇതുവഴി ആണ്‍കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സ്കൂളുകള്‍ പരിഷ്കാരം നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂ എന്ന നിയമം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് അടുത്തിടെ പിന്‍വലിച്ചിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരിനിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജപ്പാനില്‍ പതിവാണെന്നും ഈ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഈ…
Read More