എനിക്കു സാധിക്കുമെങ്കിൽ നിങ്ങൾക്കും കഴിയും… മദ്യാസക്തിയിൽ നിന്നും മോചിതയായ ശേഷം ബോളിവുഡ് നടിയും സംവിധായകയുമായ പൂജാ ഭട്ട് പറയുന്നതിങ്ങനെ… ലഹരിയില്ലാത്ത 2 വർഷം 10 മാസവും എന്ന കുറിപ്പോടെ തന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൂജ മദ്യത്തിന് അടിമയായവർക്ക് പ്രചോദനം നൽകുന്ന സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ എത്തിയത്. മദ്യനാന ശീലത്തിൽ നിന്നും എങ്ങനെ മാറാം എന്ന തന്‍റെ ശ്രമങ്ങൾ താരം സമൂഹമാധ്യമത്തിലുടെ പങ്കുവച്ചു കൊണ്ടേയിരുന്നു. മുൻമുപ് തനിക്ക് മദ്യം നൽകിയിരുന്നകച്ചവടക്കാരൻ തന്നെയാണ് തന്നെ ഈ ഉദ്യമത്തിന് തന്നെ ഏറെ സഹായിച്ച തെന്നും താരം പറയുന്നു. അദ്ദേഹത്തിന്‍റെ വലിയ ഒരു ഉപയോക്താവായിരുന്നിട്ടുപോലും മദ്യാസക്തിയിൽ നിന്നും മോചിതയാകാനുള്ള തന്‍റെ ആ ശ്രമത്തെ ഏറെസഹായിച്ചു. മദ്യത്തെ പൂർണ്ണമായും ഒഴിവാക്കിയ പൂജഭട്ട് വീണ്ടും സിനിമയുടെ തിരക്കിലാണ്.
Read More