പൂമ്പാറ്റ വീണ്ടും പറക്കുന്നു ! മദ്യവും മയക്കുമരുന്നും ഇല്ലാതെ പറ്റില്ല ! ഇരകളെ വീഴ്ത്താന്‍ മിമിക്രിക്കാരും മാസശമ്പളത്തിന് ഭര്‍ത്താക്കന്മാരും;തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍; ഇത്തവണത്തെ തട്ടിപ്പ് ഇങ്ങനെ…

തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്തു സ്വര്‍ണം ചുളുവിലയ്ക്ക് തരപ്പെടുത്താം എന്നു പറഞ്ഞ് ജ്യുവല്ലറി ഉടമകളെ പറ്റിച്ച കേസിലായിരുന്നു സിനി പിടിയിലായത്. എന്നിട്ടും തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജൂവലറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം ലഭിക്കുമെന്നും ഇതില്‍ 32…

Read More

ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍; പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവ; ഗ്ലാമര്‍ കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറില്‍ ചിലവിടുന്നത് ലക്ഷങ്ങള്‍; ‘പൂമ്പാറ്റ സിനി’യുടെ തന്ത്രങ്ങള്‍ ഇങ്ങനെ…

ജ്വല്ലറി ഉടമകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ എറണാകുളം കുമ്പളങ്ങി തണ്ടാശേരി വീട്ടില്‍ പൂമ്പാറ്റ സിനി എന്ന സിനിലാലു(38) ശ്രിജ, ശാലിനി,ഗായത്രി, മേഴ്‌സി തുടങ്ങിയ പേരുകളിലാണ് തട്ടിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49) എന്നിവരെയാണ് സിനിയ്‌ക്കൊപ്പം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് സിനിയുടെ രീതി. ആദ്യം ജ്വല്ലറി ഉടമകളുമായി ചിരിച്ച് കളിച്ച് സൗഹൃദത്തിലായ ശേഷം നമ്പര്‍ വാങ്ങും. പിന്നീട് തന്റെ സൗന്ദര്യം കാട്ടി വീഴ്ത്തിയശേഷം ലക്ഷങ്ങള്‍ തട്ടും. ഇതായിരുന്നു സിനിയുടെ പതിവ്. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയും നടത്തിവന്നിരുന്നതായി വിവരമുണ്ട്. ആഡംബര ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്ന ഇവര്‍…

Read More