മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂനം ബജ്വ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴിലും, തെലുങ്കിലുമാണ്. വെനീസിലെ വ്യാപാരി, പെരുച്ചാഴി, ചൈന ടൗണ്‍ തുടങ്ങി. സിനിമകളിലാണ് താരം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് ഈയടുത്ത് താരം അഭിനയിച്ചത്. ഇപ്പോഴിതാ പൂനം ബജ്വ ഫില്‍മി ബീറ്റഇന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. പഠിക്കാന്‍ അത്ര മിടുക്കിയല്ലായിരുന്നു എന്നാണ് താരം പറയുന്നത്. പൂനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…പഠനത്തിന് ശേഷം മോഡലിംഗില്‍ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനിടയിലാണ് ഹൈദരാബാദില്‍ നിന്ന് ഒരു കോള്‍ വരുന്നത്. പുതിയ നായികയെ അവര്‍ അന്വേഷിക്കുന്നുണ്ട്. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഭാഷ എനിക്കറിയില്ലായിരുന്നു. പക്ഷെ അവളാണ് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യൂ വളരെ നല്ലതാണെന്ന് എന്നോട് പറഞ്ഞത്. രണ്ടോ, മൂന്നോ വര്‍ഷം മാത്രമായിരിക്കും…
Read More