മുംബൈ: ഒട്ടുമിക്ക ഇന്ത്യന്‍ സ്ത്രീകളും ഒരിക്കലെങ്കിലും ലൈംഗികമായ ആക്രമണം നേരിട്ടവരാണെന്ന് പൂനം മഹാജന്. പലപ്പോഴും പലയിടത്തും വെച്ച് തനിക്ക് ലൈംഗിക താല്‍പ്പര്യത്തോടെയുള്ള പുരുഷസ്പര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എംപിയും ഭാരതീയ ജനതാ യുവമോര്‍ച്ച അധ്യക്ഷയുമായ പൂനം മഹാജന് വെളിപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം അനുഭവം നേരിടാത്ത ഇന്ത്യന്‍ സ്ത്രീകള്‍ ഉണ്ടാകില്ലെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാനുകമ്പ തോന്നാതെ ശരിയായ പ്രതികരണമാണ് ആവശ്യമെന്നും പറഞ്ഞു. താനുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലൂം ലൈംഗിക ശല്യത്തിന് ഇരയായിട്ടുണ്ട്. പഠിക്കുന്ന കാലത്ത് വര്‍ളിയില്‍ നിന്നും വെര്സോവയിലേക്ക് കാറില്‍ പോകാന്‍ കഴിയുമായിരുന്നില്ല. പോയിരുന്നത് ട്രെയിനിലായിരുന്നു. അക്കാലത്ത് തന്നെ ആരെങ്കിലും മോശമായി നോക്കുന്നത് പോലും അസഹനീയമായിരുന്നു. ഈ ഗ്രഹത്തിലെ പ്രത്യേകിച്ചും ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. ഐഐഎംഎ യില്‍ നടത്തിയ റെഡ് ബ്രിക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. രാഷ്ട്രീയത്തില്‍ പുരുഷത്വം സാധാരണയാണ്. എന്നാല്‍ സ്ത്രീകളുടെ…
Read More