ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് വെറും 490 രൂപ മാത്രം ! എന്നാല്‍ അതിന്റെ മൂല്യം വിലമതിക്കാനാവാത്തത്; പ്രചോദനമായത് കമ്പിളിപ്പുതപ്പ് വില്‍പ്പനക്കാരനായ വിഷ്ണു

മുമ്പെങ്ങും നേരിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതുപോലെ ആളുകളെല്ലാം തങ്ങള്‍ക്കാവും വിധം ദുരന്തബാധിതരെ സഹായിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ നോക്കാതെ സഹായപ്രവാഹം പുരോഗമിക്കുമ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്. പ്രളയബാധിത പ്രദേശത്ത് എത്തപ്പെട്ട മധ്യപ്രദേശുകാരനായ വിഷ്ണുവിന്റെ നന്മപ്രവൃത്തിയെക്കുറിച്ചറിഞ്ഞപ്പോഴാണ് ബായ് ഇന്ദിരാ കൃഷ്ണന്‍ എന്ന സാധാരണ വിദ്യാര്‍ഥിയെ തന്റെ അക്കൗണ്ടില്‍ ആകെ ബാക്കിയുണ്ടായിരുന്ന തുക സഹായഹസ്തമായി നല്‍കിയത്. വില്‍പ്പനയ്ക്ക് കൊണ്ട് വന്ന കമ്പിളിപ്പുതപ്പുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു കാണിച്ച മനസിന്റെ നന്മ ഇന്ന് കേരളത്തിനാകെ പ്രചോദനമായിരിക്കുകയാണ്. ആ സ്വാധീനശക്തിയില്‍ പെട്ടാണ് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പോണ്ടിച്ചേരിയില്‍ പഠിക്കുന്ന ഈ മലയാളി വിദ്യാര്‍ഥി ഓണത്തിന് നാട്ടിലേക്ക് വരാന്‍ കരുതി വച്ച 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. അക്കൗണ്ടില്‍ ആകെ അവശേഷിച്ച തുകയാണ് ഈ വിദ്യാര്‍ഥി…

Read More