നിങ്ങള്‍ ആത്മാര്‍ഥമായി സ്വപ്‌നം കണ്ടാല്‍ അത് സാക്ഷാത്കരിക്കാന്‍ ലോകം തന്നെ നിങ്ങളുടെയൊപ്പം നില്‍ക്കുമെന്നാണ് പറയാറുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്നു കോടിപതിയിലേക്കെത്തി നില്‍ക്കുന്ന പ്രേം ഗണപതി എന്ന ബിസിനസുകാരനും പറയാനുള്ളത് ഇങ്ങനെയൊരു സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ കഥയാണ്. 150 രൂപയില്‍ നിന്നു തുടങ്ങിയ തൂത്തുക്കുടി സ്വദേശി പ്രേം ഗണപതിയുടെ ഇന്നത്തെ മാസവരുമാനം കേട്ടാല്‍ നിങ്ങളുടെ കണ്ണു തള്ളും. 30 കോടി രൂപ !. വീടിന്റെ മുഴുവന്‍ ഭാരവും തന്റെ ചുമലിലേക്കു വന്നപ്പോള്‍ പതറാതെ പണം സമ്പാദിക്കണമെന്നു സ്വപ്നങ്ങള്‍ കണ്ടതും അതിനായി മുന്നിട്ടിറങ്ങിയതുമൊക്കെയാണ് പ്രേമിനെ ഇന്നത്തെ കോടിപതിയാക്കിയത്. ഭാഷ പോലും അറിയാത്ത നാട്ടില്‍ വന്നു ജോലിക്കായി അലഞ്ഞു നടന്നതിന്റെയും വിയര്‍പ്പൊഴുക്കിയതിന്റെയും ഒട്ടേറെ കഥകളുണ്ട് പ്രേമിനു പറയാനായി… യോഗാ അധ്യാപകനായിരുന്നു പ്രേമിന്റെ അച്ഛന്‍. അഞ്ചു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രേം പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൃഷിയില്‍ നഷ്ടം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ…
Read More