ഫ്രാങ്കോ ലൂയിസ്തൃശൂർ: പൂരത്തിനിടെയുണ്ടായ ദുരന്തത്തിൽ വിടവാങ്ങിയ രമേശ് വർഷങ്ങൾക്കുമുന്‍പ് അനേകർക്കു രക്ഷകനായിരുന്നു. പതിനഞ്ചു വർഷം മുന്‍പ് വെഞ്ഞാറമ്മൂടിലെ ഒരു കുടുംബം ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണു നൽകി മടങ്ങുകയായിരുന്നു. അവർ സഞ്ചരിച്ചിരുന്ന ടെന്പോ അർധരാത്രിയോടെ തൃശൂർ ആന്പല്ലൂരിൽ റോഡരികിലെ ഒരു കുളത്തിലേക്കു മറിഞ്ഞു. രമേശ് അന്ന് ഇളയമ്മയുടെ വീട്ടിലായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ രമേശിന്റെ നേതൃത്വത്തിലായിരുന്നു അർധരാത്രിയിലെ രക്ഷാപ്രവർത്തനം. നിരവധി പേരെ അവർ വെള്ളത്തിൽനിന്നു രക്ഷിച്ചു. ഏതാനും പേർ മരിച്ചു. രക്ഷാപ്രവർത്തകനെന്ന നിലയിൽ അന്നു മാധ്യമങ്ങൾ രമേശിന്റെ ചിത്രം സഹിതമാണു വാർത്ത പ്രസിദ്ധീകരിച്ചത്.തൃശൂർ പൂരം രമേശിന് എന്നും ഒരു ലഹരി ആയിരുന്നു. രാത്രി പൂരത്തിനിടെ തിരുവന്പാടിയിൽനിന്ന് എഴുന്നള്ളിപ്പ് ഇറങ്ങുന്നതിന്റെ സെൽഫി വാട്സ്ആപ് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകമാണ് മരച്ചില്ല ഒടിഞ്ഞുള്ള ദുരന്തമുണ്ടായത്. തിരുവനന്തപുരം ഓണം ഘോഷയാത്രയിൽ തൃശൂർ ഫ്ളോട്ടിനൊപ്പം രമേശും ഉണ്ടാകാറുണ്ട്. നല്ല ഒരു കായിക താരവും സരസനുമായിരുന്നു രമേശ്.…
Read MoreTag: pooram
തേങ്ങലോടെ പൂരനഗരി ഉപചാരം ചൊല്ലി; വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും പൊട്ടിച്ചു,അമിട്ടുകൾ പൊട്ടിച്ചില്ല; ഉപചാരം നേരത്തെയാക്കി
സ്വന്തം ലേഖകൻതൃശൂർ: ആൽമരക്കൊന്പ് ഒടിഞ്ഞുവീണുണ്ടായ ദുരന്തത്തെുടർന്ന് തൃശൂർ പൂരത്തിനു തേങ്ങലോടെ ഉപചാരം ചൊല്ലി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും തേക്കിൻകാട് മൈതാനിയിലെ വെടിക്കെട്ടു മേഖലയിൽ നിറച്ചുവച്ച ഡൈനകളും അടയ്ക്കാപ്പെട്ടികളും ഗുണ്ടുകളും അടക്കമുള്ള വെടിക്കോപ്പുകൾ പൊട്ടിച്ചുതീർത്തു. പൂരത്തിന്റെ സമാപനം കുറിച്ചുകൊണ്ടു ഇന്നു രാവിലത്തെ പകൽപ്പൂരവും ഉപചാരംചൊല്ലി പിരിയലും ചടങ്ങു മാത്രമാക്കി. തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഒരാനയെ മാത്രം എഴുന്നെള്ളിച്ചാണു ഉപചാരം ചൊല്ലിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ നടക്കാറുള്ള ഉപചാരം ചൊല്ലൽ രാവിലെ പത്തോടെ പൂർത്തിയാക്കി. തിരുവന്പാടിയുടെ മേളത്തിനിടയിലേക്കു മരച്ചില്ല ഒടിഞ്ഞുവീണുണ്ടായ അപകടം നടക്കുന്പോൾ പൂരം വെടിക്കെട്ടിനായുളള ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയായിരുന്നു. എല്ലാ കുഴികളിലും ഡൈനകളും ഗുണ്ടുകളുമെല്ലാം നിറച്ചു. വെടിമരുന്നിടുകയും ചെയ്തു. അതുകൊണ്ട് അവ പൊട്ടിച്ചു തീർക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പുലർച്ചെ നാലരയോടെ തിരുവന്പാടിയുടെയും അഞ്ചരയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ചു. വെടിക്കെട്ടു കാണാൻ കാര്യമായി ആരും നഗരത്തിൽ ഉണ്ടായിരുന്നില്ല. വെടിക്കോപ്പുകൾ…
Read Moreനാളെ തൃശൂർ പൂരം; കാണാൻ പോകുന്നത് കാണാത്ത പൂരം; ടിവിക്ക് മുന്നിലിരുന്ന് സാക്ഷിയാകേണ്ടത് ചരിത്രമാകുന്ന പൂരങ്ങളുടെ പൂരത്തിനെ….
സ്വന്തം ലേഖകൻതൃശൂർ: പെയ്തിറങ്ങുന്ന പൂരത്തിന് പകരം ചാറ്റൽമഴ പോലുള്ള തൃശൂർ പൂരം നാളെ. കോവിഡ് കവർന്നെടുത്ത കഴിഞ്ഞ പൂരത്തിൽ നിന്ന് കുറച്ചൊക്കെ പൊട്ടുംപൊടിയുമായി തിരിച്ചുകിട്ടിയപ്പോൾ അതുവെച്ച് നടത്തുന്ന പൂരമാണ് നാളത്തേത്. പൂരനഗരിയും പൂരക്കന്പക്കാരും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനാണ് നാളെ ഏവരും വീടുകളിലിരുന്ന് സാക്ഷിയാവുക.കോവിഡ് വ്യാപനത്തിന്റെ ഭീതിയിൽ ചടങ്ങ് മാത്രമായി വെട്ടിച്ചുരുക്കി, ആൾക്കൂട്ടത്തോട് കടക്കൂപുറത്ത് എന്ന് നിർദ്ദേശിച്ച് നടത്തുന്ന തൃശൂർ പൂരത്തിലേക്കാണ് ഇന്ന് ഇരുട്ടി വെളുത്താൽ തൃശൂർ കണ്‍തുറക്കുക. അതുകൊണ്ടുതന്നെ ഇത്തവണത്തെ തൃശൂർ പൂരം അക്ഷരാർത്ഥത്തിൽ ചരിത്രത്തിലേക്കാണ് തിടന്പേറ്റി നടന്നുകയറുന്നത്.നാളെ പതിവുപോലെയുള്ള എല്ലാ ചടങ്ങുകളും ആൾക്കൂട്ടത്തെ ഒഴിവാക്കി പേരിനു മാത്രമായി നടത്താനാണ് തിരുവന്പാടിപാറമേക്കാവ് ദേവസ്വങ്ങളും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളും നിശ്ചയിച്ചിരിക്കുന്നത്. പാറമേക്കാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം അവരുടെ എഴുന്നള്ളിപ്പുകൾ ഒരാനപ്പുറത്താക്കി ചുരുക്കിയിട്ടുണ്ട്. പാറമേക്കാവ് പതിനഞ്ചാനകളെ പതിവുപോലെ എഴുന്നള്ളിച്ച് പൂരം നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.പാറമേക്കാവ് വിഭാഗത്തന്റെ ഉച്ചയ്ക്കുള്ള…
Read Moreപൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം; ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറയുന്നതിന്റെ കാരണം ചെറുതല്ല….
തൃശൂർ: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മാകമായി ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. കുടമാറ്റത്തിനു മുപ്പതു സെറ്റ് കുടകൾ നിർമിച്ചിട്ടുണ്ടെങ്കിലും കുടമാറ്റം നടത്തില്ല. മഠത്തിൽവരവും തെക്കോട്ടിറക്കത്തിനുമെല്ലാം ഒരാനപ്പുറത്തുതന്നെയായിരിക്കും ചടങ്ങുകൾ. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി യോഗം ചേർന്ന് ആളുകളുടെ സുരക്ഷ കണക്കിലെടുത്തു പൂരം ചടങ്ങു മാത്രമാക്കി നടത്താൻ തീരുമാനമെടുത്തത്. ചമയപ്രദർശനം ഉണ്ടാകില്ല. ചൊവ്വാഴ്ച നടത്തുന്ന സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാണുണ്ടാകുക. പൂരം വെടിക്കെട്ടും ചടങ്ങായിമാത്രം നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. അതേസമയം, പൂരം നടത്താൻ സർക്കാർ എല്ലാവിധ സഹകരണവും നൽകുന്ന സാഹചര്യത്തിൽ ആഘോഷത്തിന് ഒട്ടും കുറവു വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. 15 ആനപ്പുറത്തുതന്നെ പൂരം നടത്തും. ലോകപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കത്തിനുശേഷം കുടമാറ്റവും നടത്തും. മുപ്പതു സെറ്റ് കുടകളാണ് നിർമിച്ചിരിക്കുന്നത്. പൂരത്തിലേക്ക് ഇത്തവണ…
Read Moreനിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ല; തൃശൂര്‍ പൂരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്
തൃശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശൂര്‍ പൂരം മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്, കല്‍പ്പറ്റ നാരായണന്, കെ. വേണു തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്. നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്മാറണമെന്ന അഭ്യര്ഥനയാണ് കത്തിലുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
Read Moreപൂര പന്തൽ ഗിന്നസിലേക്ക്..! തിരുവമ്പാടി ദേവസ്വം പൂരത്തിന് ഒരുക്കിയ 110 അടി ഉയരത്തിൽ തഞ്ചാവൂർ ക്ഷേത്ര മാതൃകയിൽ നിർമിച്ച നടുവിലാൽ പന്തലിനാണ് ഈ അംഗീകാരം
തൃശൂർ: തിരുവന്പാടി ദേവസ്വം പൂരത്തിന് ഒരുക്കിയ നടുവിലാൽ പന്തൽ ഗിന്നസ് ബുക്കിലേക്ക്. 110 അടി ഉയരത്തിൽ തഞ്ചാവൂർ ക്ഷേത്ര മാതൃകയിൽ നിർമിച്ച പന്തലിനാണ് അംഗീകാരം. ഇതു സംബന്ധിച്ച രേഖകൾ ഇന്നു ഗിന്നസ് പ്രതിനിധികൾ നടുവിലാൽ പന്തലിൽ എത്തി ദേവസ്വം പ്രതിനിധികൾക്കു കൈമാറും. അനേകം പ്രത്യേകതകൾ നിറഞ്ഞതാണ് നടുവിനാൽ പന്തലെന്നു പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 150 തൊഴിലാളികളുടെ ഒരു മാസത്തെ അധ്വാനമാണിത്. പൂർണമായും ഫൈബർ നിർമിതമാണെന്നതും പ്രത്യേകതയാണ്. പത്രസമ്മേളനത്തിൽ തിരുവന്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. പി. ചന്ദ്രശേഖരൻ, പത്മശ്രീ ഡോ. ടി.എ. സുന്ദർ മേനോൻ, ഗിന്നസ് സെബാസ്റ്റ്യൻ, പന്തലിന്റെ ശില്പി വിയ്യൂർ ലക്ഷ്വറി ഇവന്റ്സ് ഉടമ ശിവ മധു എന്നിവർ പങ്കെടുത്തു.
Read Moreവെടിക്കെട്ടില്ലേ വെറും പൂരം..! വെടിക്കെട്ട് അനുമതിയില്ലെങ്കിൽ പൂരവും ചടങ്ങാക്കും; ഒരാനപ്പുറത്തു മാത്രമായി ചടങ്ങ് അവസാനിപ്പിക്കുമെന്ന കടുത്ത നിലപാടിൽ ഭാരവാഹികൾ
തൃശൂർ: ശിവകാശി ഉത്പന്നങ്ങൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്താനുള്ള നിർദേശം ലോബിയുടെ ഭാഗമാണെന്നും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പൂരത്തിനും വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ഒരാനപ്പുറത്തു മാത്രമായി ചടങ്ങ് അവസാനിപ്പിക്കുമെന്നുമുള്ള കടുത്ത നിലപാടും ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകാഞ്ഞതിനെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സർക്കാർതല യോഗങ്ങളിൽനിന്നും പാറമേക്കാവ് വിഭാഗം വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ 12നു തിരുവനന്തപുരത്ത് എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിൽ പൂരം സംഘാടകർ പാലിക്കേണ്ട നടപടികൾ നിർദേശിച്ചിരുന്നു. ഇതെല്ലാം പൂർത്തിയാക്കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. ഇതാദ്യമായാണ് പൂരം കൊടിയേറ്റം ചടങ്ങ് മാത്രമായി നടക്കുന്നത്. വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും മുന്‍പും നിയന്ത്രണമുണ്ടായിട്ടുണ്ടെങ്കിലും കൊടിയേറ്റത്തിനെ ബാധിച്ചിരുന്നില്ല. ഇതിനിടെ സർക്കാർ തലത്തിൽ ദേവസ്വങ്ങളെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. മന്ത്രി സുനിൽകുമാറിനെ പാറമേക്കാവ് ദേവസ്വം തീരുമാനം അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് അനുമതിയുടെ കാര്യത്തിൽ ഇന്നോ, നാളെയോ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Read More