സിനിമയില്‍നിന്നു വിട്ടുനിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ഞാനൊരു ബ്രാന്‍ഡ് തുടങ്ങുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്തുനിന്നാണ് ഞാന്‍ സംസാരിക്കുന്നത്. മക്കളായ പ്രാര്‍ഥനയുടെയും നക്ഷത്രയുടെയും കൂടെ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ അച്ഛനാണെങ്കില്‍ സിനിമാ ഷൂട്ടിംഗിന് പോയി നാല്പത്തിയഞ്ച് ദിവസമൊക്കെ കഴിയുമ്പോഴാണ് വീട്ടില്‍ വരുന്നത്. ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍പോലും പകല്‍ എത്ര തിരക്കുണ്ടായാലും രാത്രിയില്‍ ഞാന്‍ മക്കൾക്കൊപ്പംതന്നെയുണ്ടാകും. അവള്‍ക്കൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. -പൂർണിമ ഇന്ദ്രജിത്ത്
Read MoreTag: poornima indrajith
അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും ! ഇന്നും ആ ദിവസം എനിക്ക് ഓര്‍മയുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച് പൂര്‍ണിമ…
മലയാള പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മകള്‍ അയവിറക്കി പൂര്‍ണിമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇരുവരും വിവാഹിതരായി 17 വര്‍ഷം തികയുന്ന വേളയിലാണ് ഈ കുറിപ്പ്. കുറിപ്പിനൊപ്പം ഒരു ഫോട്ടോയും പങ്കു വെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണിതെന്നും അമ്മ മല്ലിക സുകുമാരനാണ് ചിത്രം പകര്‍ത്തിയതെന്നും പൂര്‍ണിമ പറയുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് അന്ന് അമ്മയ്ക്ക് അറിയാമോ ? എന്ന കാര്യമോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു.…
Read Moreപൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം മൊട്ടിട്ടതും പുഷ്പിച്ചതുമെല്ലാം ആ സംവിധായകന്റെ ഫോണില്‍ നിന്നായിരുന്നു ! ആ സംഭവം ഇങ്ങനെ…
മലയാള സിനിമയിലെ താരദമ്പതികളാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികള്‍. സംവിധാകന് ലാല്‍ജോസിന് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തുന്നതും പൂര്‍ണിമയായിരുന്നു.മീശ മാധവന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം അരങ്ങേറുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ഭാവത്തിന്റെ സെറ്റില്‍ വെച്ച് ലാല്‍ ജോസിന്റെ ഫോണില്‍ നിന്നായിരുന്നു പൂര്‍ണിമ തന്റെ പ്രണയ നായകനായ ഇന്ദ്രജിത്തിനെ വിളിച്ചിരുന്നത്, അങ്ങനെ ലാല്‍ജോസും ഇന്ദ്രജിത്തും തമ്മില്‍ നല്ല സൗഹൃദത്തിലാകുകയും അടുത്ത തന്റെ സിനിമയിലെ വില്ലന്‍ വേഷത്തിനായി ഇന്ദ്രജിത്തിനെ ലാല്‍ ജോസ് ക്ഷണിക്കുകയും ചെയ്തു. രണ്ടാം ഭാവം വന്പരാജയമായിരുന്നെങ്കിലും ‘മീശമാധവന്’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി. ചിത്രത്തിലെ ഈപ്പന് പാപ്പച്ചി എന്ന പോലീസ് കഥാപാത്രം ഇന്ദ്രജിത്തിന്റെ കരിയറില്‍ തന്നെ ബ്രേക്കായി മാറുകയും ചെയ്തു.
Read More