ഇരുകൈകളും നീട്ടി യുഎഇ സര്‍ക്കാര്‍; മാര്‍പാപ്പയോട് പുറംതിരിഞ്ഞ് ഇന്ത്യ

ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബിയിലെത്തും. യുഎഇ ഭരണാധികാരികളും തലസ്ഥാനമായ അബുദാബിയും രണ്ടു കരങ്ങളും നീട്ടി അതീവ സന്തോഷത്തോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഒരു മാര്‍പാപ്പയെ ഗള്‍ഫ് മേഖലയിലേക്ക് ചുവന്ന പരവതാനി വിരിച്ച് ആവേശത്തോടെ വരവേല്‍ക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പ യുഎഇയില്‍ ഇന്നാരംഭിക്കുന്ന ഐതിഹാസികമായ ത്രിദിന സന്ദര്‍ശനം ലോകത്തിനാകെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പുതുചരിത്രമാകും. മാര്‍പാപ്പയുടെ സന്ദര്‍ശനം വന്‍വിജയമാക്കി മാറ്റാന്‍ അറബ് ലോകത്തെ മുതിര്‍ന്ന നേതാക്കളും സഹകരിക്കുന്നുണ്ട്. മാര്‍പാപ്പയുമായി ചര്‍ച്ച നടത്തുന്നതിനും മാര്‍പാപ്പയോടൊപ്പം മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനുമായി ഈജിപ്തില്‍ നിന്ന് പ്രമുഖ സുന്നി മതപണ്ഡിതനും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായ അഹമ്മദ് എല്‍ തയേബ് അടക്കമുള്ള ഉന്നതരും ഇന്ന് അബുദാബിയിലെത്തുന്നുണ്ട്. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചും ഒന്നര ലക്ഷത്തോളം വിശ്വാസികള്‍ക്ക് സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും അടക്കമാണ്…

Read More