അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്. 2075ഓടെ ഇന്ത്യ ജപ്പാനെയും ജര്‍മനിയെയും മാത്രമല്ല യുഎസിനെയും മറികടക്കുമെന്നാണ് പ്രവചനം. നിലവില്‍ യു.എസ്, ചൈന, ജപ്പാന്, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും വരുംവര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉന്നതിയിലെത്തിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില് വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത പറയുന്നു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും…
Read MoreTag: population
ചൈനയില്‍ ജനസംഖ്യ വന്‍തോതില്‍ കുറയുന്നു ! 50 വര്‍ഷത്തിനിടെ ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു…
ചൈനയില്‍ ജനനനിരക്ക് വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കുകളില്‍ നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന മുമ്പ് നടപ്പാക്കിയിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ഇതിനെ ലോകം കാണുന്നത്. നയം തിരുത്തിയെങ്കിലും ഇതിനോടകം ഒറ്റക്കുട്ടി, അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് ചൈനീസ് യുവത്വം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. 2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. ചൈനയുടെ ജനസംഖ്യാനിരക്കിലെ ഈ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈനയെ മറികടക്കാന്‍…
Read Moreആഹ്ലാദിപ്പിന്‍ അര്മാദിപ്പിന് ! അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തും; 2050 ആകുമ്പോള്‍ മനുഷ്യായുസ്സിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍മാറ്റങ്ങള്‍…
ന്യൂയോര്‍ക്ക്: നമ്മുടെ രാജ്യം എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ മറകടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഏതു കാര്യത്തിലാകും എന്ന് പറയേണ്ടതില്ലല്ലോ…2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്, കോംഗോ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി…
Read More