തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലധികം ‘പോരാളി ഷാജി’മാരുമായി സിപിഎമ്മിന്റെ സൈബര്‍ ആര്‍മി; സംഘത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും…

തിരുവനന്തപുരം: കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തന്നെ സൈബര്‍ ലോകത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബര്‍ ലോകത്ത് മേല്‍ക്കൈ നേടാനുള്ള തത്രപ്പാടിലാണ് ഇത്തവണയും പാര്‍ട്ടികളെല്ലാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പടുകൂറ്റന്‍ സൈബര്‍ ആര്‍മിയ്ക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളെ ചേര്‍ത്താണ് സിപിഎം സൈബര്‍ ആര്‍മി സജ്ജമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെല്‍’ ന് കീഴിലാണ് സൈബര്‍ ആര്‍മിയുടെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.എല്‍.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന…

Read More

സിപിഎമ്മിന്റെ സൈബര്‍ മുഖം പോരാളി ഷാജിയെ വെട്ടിമലര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പോരാളി വാസു ! സോഷ്യല്‍ മീഡിയയില്‍ ഇനി സൈബര്‍ പോര് കനക്കും…

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സോഷ്യല്‍മീഡിയയിലും പോരാട്ടം മുറുകുകയാണ്. സിപിഎമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെ വെട്ടാന്‍ ഇക്കുറി പോരാളി വാസുവിനെ കളത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആരെയും രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന പോരാളി ഷാജി പലപ്പോളും അതിരു വിടാറുമുണ്ട്. സിപിഎം അനുഭാവികള്‍ കണ്ട പാതി കാണാത്ത പാതി ഷാജിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുമുണ്ട്. അങ്ങനെയാണ് സൈബര്‍ സഖാക്കളുടെ ആശയ സംവാദത്തിനുള്ള ഇടമായി ഫേസ്ബുക്കിലെ പോരാളി ഷാജി മാറിയത്. കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് വോട്ടുകള്‍ സിപിഎമ്മിന് ഉറപ്പിക്കാനുള്ള ദൗത്യവുമായി പോരാളി ഷാജിയുടെ മുന്നേറ്റം തുടരുന്നതിനിടെയാണ് പോരാളി വാസു എത്തിയത്. ഷാജിയെ വെട്ടുകയാണ് പോരാളി വാസുവിന്റെ ലക്ഷ്യം. സിപിഎം കളിയാക്കലുകള്‍ക്ക് കോണ്‍ഗ്രസ് ഇനി മറുപടി നല്‍കുക പോരാളി വാസവുവിലൂടെയാകും. പോരാളി ഷാജിയുടെ പേരില്‍ അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ ലൈക്കടിച്ചിട്ടുണ്ട്. എന്നാല്‍ വാസു ചുവടുറപ്പിക്കുന്നതേയുള്ളൂ. അതിനാല്‍ തന്നെ വാസുവിന് ഇപ്പോള്‍ 25000 പേരുടെ ലൈക്ക് മാത്രമേയുള്ളൂ.…

Read More

മുഖ്യമന്ത്രിയ്‌ക്കെതിരേ പോസ്റ്റിട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ! തന്റെ പരാതി പരിശോധിച്ചത് രണ്ടു വര്‍ഷത്തിനു ശേഷമെന്ന് ചെന്നിത്തല ; ‘പോരാളി ഷാജി’യുടെ ലിങ്ക് ഹാജരാക്കണമെന്ന് പോലീസ്

തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ രണ്ടു വര്‍ഷം മുമ്പു പോലീസില്‍ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. 2017 മാര്‍ച്ച് 1ന് നല്‍കിയ പരാതിക്ക് പൊലീസ് മറുപടി നല്‍കിയത് 2019 ജനുവരി 14ന്. പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണം നടത്തിയെന്നും, പരാതിയില്‍ പറയുന്ന ‘പോരാളി ഷാജി’ ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോള്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും പൊലീസ് 14ന് നല്‍കിയ മറുപടിയില്‍ പറയുന്നു. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു. പ്രതിപക്ഷ നേതാവെന്ന പദവിയെ അവഹേളിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിന്റെ ആരോപണം. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ…

Read More