കൊറോണ വൈറസ് ലോകമാസകലമുള്ള തൊഴില്‍ മേഖലകളെയെല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നിങ്ങനെയുള്ളവര്‍ മാത്രമാണ് ഇതിന് അപവാദം. ലോകമാസകലമുള്ള സിനിമ-സീരിയല്‍ മേഖലയെയും കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പല സിനിമകളും മുടങ്ങിക്കിടക്കുകയാണ്. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമകളാവട്ടെ റിലീസ് ചെയ്യാനാവാത്ത അവസ്ഥയിലും. മുതല്‍ മുടക്കുന്നവര്‍ മാത്രമല്ല, ഈ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, ടെക്്നീഷ്യന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം പ്രതിസന്ധിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പല സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകളിലെ സൂചന. മാസ്‌ക് ധരിച്ചു കൊണ്ടും സാമൂഹികാകലം പാലിച്ചു കൊണ്ടും എന്തായാലും സിനിമയുള്‍പ്പെടെയുള്ളവയുടെ ചിത്രീകരണം ഏതായാലും സാധ്യമല്ല. ഇത്തരത്തില്‍ സിനിമാ- സീരിയല്‍- സീരീസ്- ടെലിവിഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നതിന്റെ വിവിധ സാധ്യതകളെ പരിശോധിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പോണ്‍ വ്യവസായ മേഖലയുടെ പ്രതിനിധികളെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത്…
Read More