വിവിധ രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ് വീഡിയോ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി ഓവര്‍ ദ ടോപ്പ് (ഒടിടി) മീഡിയ സര്‍വീസ് തുടങ്ങിയ സോഫ്റ്റ്വെയര് എന്ഞ്ചിനീയര് ഉള്‍പ്പെടെ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മോഡലുകളെയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മാണം. ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്ത രണ്ടുപേരില്‍ ഗ്വാളിയറില്‍ നിന്നുള്ള സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ദീപക് സൈനി (30), മൊറീന നിവാസിയായ കേശവ് സിംഗ് (27) എന്നിവരാണ്. മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാന്‍കാരനായ ഹുസൈന് അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. സംഭവത്തില്‍ ഇയാളുടെ പങ്ക് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പോണ് ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്കാറുണ്ടായിരുന്നു.…
Read More