ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത് നാലു കോടി പോണ്‍സൈറ്റുകള്‍; നിരോധിച്ച 827ല്‍ പലതും ഇപ്പോള്‍ സമാന്തര മാര്‍ഗത്തിലൂടെ ലഭിക്കുന്നുണ്ടുതാനും; പോണ്‍സൈറ്റ് നിരോധനം അപഹാസ്യമാകുമ്പോള്‍…

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിന്‍ബലത്തോടെ ടെലികോം കമ്പനികള്‍ പോണ്‍സൈറ്റുകള്‍ നിയന്ത്രിച്ചത്. ഉത്തരവ് നടപ്പാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് വേണ്ടത്ര ഫലപ്രദമായില്ലെന്നതാണ് യാഥാര്‍ഥ്യം. ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം നാലു കോടി പോണ്‍വെബ്‌സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ്. എല്ലാം വിദേശരാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്നതാണ്. പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്‌സൈറ്റുകള്‍ മാത്രം. ഇതില്‍ തന്നെ മുന്‍നിര വെബ്‌സൈറ്റായ പോണ്‍ഹബ് തന്നെ മിറര്‍ വെബ്‌സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡീയോകളും ചിത്രങ്ങളും പുതിയ മിറര്‍ വെബ്‌സൈറ്റിലും പോണ്‍ഹബ് ലഭ്യമാക്കുന്നു. മറ്റൊരു പ്രമുഖ പോണ്‍സൈറ്റായ എക്‌സ് വീഡിയോസിന്റെ കാര്യവും ഇതു തന്നെ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ നിരോധനം പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍…

Read More

ജിയോയ്ക്കു പിന്നാലെ രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളും പോണ്‍സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു ! ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയില്‍ നിരോധിച്ചിരിക്കുന്നത് 22,000 പോണ്‍സൈറ്റുകള്‍…

ജിയോയ്ക്കു പിന്നാലെ രാജ്യത്തെ മറ്റു ടെലികോം സേവനദാതാക്കളും പോണ്‍സൈറ്റുകളുടെ നിരോധനത്തിലേക്ക് ചുവടുവയ്ക്കുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിച്ചേക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീല ഉളളടക്കമുളള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. പോണ്‍ വെബ്‌സൈറ്റുകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ധാതാക്കള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജിയോ നിരോധിച്ചതോടെ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ മറ്റ് സേവനധാതാക്കളിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ ഇവരും വൈകാതെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കേണ്ടി വരുമെന്നതിനാല്‍ സോഷ്യല്‍ മീഡിയകളിലൂടെയായിരിക്കും ഇനി പോണ്‍ദൃശ്യങ്ങള്‍ വ്യാപിക്കുക. 827 ഓളം വെബ്‌സൈറ്റുകള്‍ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളില്‍ വലിയ…

Read More