മുണ്ടു മുറുക്കിയുടുത്ത് ഒരു പരുവമായി ! ആഡംബര വണ്ടിയില്‍ ഭ്രമം കയറിയ പിണറായി സര്‍ക്കാര്‍ 14 കാറുകള്‍ കൂടി വാങ്ങാനൊരുങ്ങുന്നു; ലോകബാങ്കില്‍ നിന്നു കടമെടുക്കുന്ന തുക അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാന്‍ ലോകബാങ്കില്‍ നിന്ന് കടംവാങ്ങുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. അതുകൊണ്ടു തന്നെ ഖജനാവിലേക്ക് വരുന്ന കാശ് അടിച്ചു പൊളിക്കാനുള്ള തയ്യാറെടുപ്പുകള്‍ പിണറായി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. നിയമസഭയ്ക്കായി പുതിയ ചാനല്‍ തുടങ്ങുമെന്നാണ് വിവരം. ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റും നിരവധി ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ടീമിനെ രൂപപ്പെടുത്താനും ശ്രമിച്ചു. ഇത് വാര്‍ത്തയായതോടെ പൊളിഞ്ഞു. ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് പുതിയ നിയമസഭാ ചാനല്‍ നിലവിലില്ലാത്ത വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കു വേണ്ടിയും സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങാനൊരുങ്ങുകയാണ്. ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഉത്സാഹിക്കുന്ന സര്‍ക്കാര്‍ വീണ്ടും 14 കാറുകള്‍ കൂടി വാങ്ങുന്നതിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കാറുകള്‍ ആവശ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പേരില്‍ ഇനി കാറുകളൊന്നും വാങ്ങാനാകില്ല.…

Read More