പെരുംമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷയുടെ മാതാവ് രാജേശ്വരിയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം. സര്‍ക്കാര്‍ പണിതു നല്‍കിയ വീട്ടില്‍ നിന്നും പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെന്നും പെരുമ്പാവൂരില്‍ പരിചയക്കാരുടെ വീട്ടില്‍ രാജേശ്വരിക്ക് ജോലിക്ക് നില്‍ക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാജേശ്വരി ഇപ്പോള്‍ ആഢംബര ജീവിതം നയിക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അമ്മയുടേത് ആഢംബര ജീവിതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തിയ ഗൂഢനീക്കമാണ് ബ്യൂട്ടി പാര്‍ലറില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പിന്നിലുള്ളതെന്ന് മകള്‍ ദീപ പറഞ്ഞു. ‘ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്. എല്ലാ വീട്ടിലും ഉണ്ടാവാറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടര്‍ന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്. വീട്ടില്‍ താമസിക്കുന്ന എന്നോട് പേയിംഗ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോള്‍ വിഷമം തോന്നി. അത് ഞാന്‍ അമ്മയോട് പറയുകയും ചെയ്തു. ഇപ്പോള്‍ അമ്മ വീട്ടില്‍ നിന്നിറങ്ങിയിട്ട്…
Read More