ഒരു നേരത്തെ ആഹാരം കഴിക്കാനില്ലാത്തവര്‍ക്ക് വിശപ്പകറ്റാനായി എന്തെങ്കിലും നല്‍കുന്നതിലും വലിയ നന്മയില്ല. ധാരാളം ആളുകള്‍ പലരീതിയില്‍ ഇത്തരക്കാരുടെ വിശപ്പകറ്റാന്‍ സഹായിക്കുന്നുണ്ട്. സ്വന്തം കൈകൊണ്ട് പാകം ചെയ്ത് തെരുവില്‍ അലയുന്നവര്‍ക്ക് വിതരണം ചെയ്യുന്നവര്‍ പോലുമുണ്ട്. സമാനമായ രീതിയില്‍ തെരുവില്‍ അലയുന്നവര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരച്ഛനും മകനും. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ വ്യത്യസ്തരാണ്. ചോറും കറിയുമൊന്നുമല്ല ഇവര്‍ ഒരുക്കുന്നത്, 1000 മുട്ടകളാണ് സവാളയും എണ്ണയും മസാലയുമെല്ലാം ചേര്‍ത്ത് വറുത്തെടുത്ത് മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് അര്‍ഹരായവര്‍ക്ക് നല്‍കുന്നത്. വലിയ പാത്രത്തില്‍ മുട്ട പാചകം ചെയ്യുന്നതിന്റെ വീഡിയോ വില്ലേജ് ഫൂഡ് ഫാക്ടറി എന്ന യൂട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് അച്ഛനും മകനും സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തരാവുന്നത്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയുള്ള 26 കാരന്‍ എ ഗോപിനാഥും അച്ഛന്‍ അറുമുഖനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ…
Read MoreTag: positive news
വലിയ കുടുംബം സന്തുഷ്ട കുടുംബം! 10 ആണ്‍കുട്ടികള്‍, 9 പെണ്‍കുട്ടികള്‍; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം കാത്തിരിക്കുന്നു ഇരുപതാമത്തെ കണ്‍മണിക്കായി
കുടുംബത്തിലെ കുട്ടികളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണ് ആധുനിക കാലത്തിലെ ദമ്പതികള്‍. തിരക്കേറിയ അവരുടെ ജിവിതത്തിനിടയില്‍ കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സമയമില്ലായ്മയാണ് ഒട്ടുമിക്ക ആളുകളും ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരക്കാരില്‍ നിന്നൊക്കെ വ്യത്യസ്തയാവുകയാണ് ബ്രിട്ടീഷ് ദമ്പതികളായ നോയല്‍ റാഡ്‌ഫോര്‍ഡ്- സൂ ദമ്പതികള്‍. ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍19 പേരാണ്. സെപ്റ്റംബറില്‍ ഈ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തുമ്പോള്‍ മക്കളുടെയെണ്ണം 20 ആകും. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ നോയല്‍ റാഡ്‌ഫോര്‍ഡ് സൂ ദമ്പതികള്‍ തന്നെയാണ് തങ്ങളുടെ 20ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന ബഹുമതി ഇവര്‍ സ്വന്തമാക്കി കഴിഞ്ഞു. 10 ആണ്‍കുഞ്ഞുങ്ങളും 9 പെണ്‍കുഞ്ഞുങ്ങളുമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. സെപ്റ്റംബറിലെത്തുന്ന കുഞ്ഞതിഥികൂടിയാവുമ്പോള്‍ മക്കളുടെയെണ്ണം 20 ആകുമെന്നു ബ്ലാക്‌ബോര്‍ഡില്‍ കുറിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് കുടുംബം…
Read More