സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിലും ഇക്കൊല്ലത്തെ വെള്ളപ്പൊക്കം-ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും നൂറുകണക്കിനുപേര്‍ കിടപ്പാടം നഷ്ടപ്പെട്ട വലയുമ്പോഴാണു ജനങ്ങളുടെ നികുതിപ്പണം മുടക്കി മന്ത്രിമാര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മന്ത്രിമന്ദിരങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കേണ്ടെന്നായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയുടെതന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് ആ തീരുമാനം തിരുത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമാക്കാനാണു മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍നിന്നു മാറ്റുന്നത്. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നുവെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം 39 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സെക്രട്ടേറിയറ്റ് അനക്സില്‍ മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജീകരിക്കാന്‍ 40.47 ലക്ഷം രൂപ ഒഴുക്കി. പൊതുമരാമത്തുവകുപ്പിന്റെ…
Read MoreTag: post flood days
പ്രളയാനന്തര ദുരിതമനുഭവിക്കുന്നവരോട് മുണ്ടു മുറുക്കി ഉടുക്കാന്‍ പറഞ്ഞിട്ട് തമ്പ്രാന്മാര്‍ അടിച്ചു പൊളിക്കുന്നു ! പിണറായി സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനായി മാറ്റിവച്ചിരിക്കുന്നത് ഒമ്പത് കോടി രൂപ; കോടികള്‍ മുടക്കിയുള്ള നവോത്ഥാന സമ്മേളനങ്ങള്‍ കൂടിയാവുമ്പോള്‍ എല്ലാം ശരിയാവും…
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ ഉയര്‍ത്താന്‍ മുണ്ടു മുറുക്കി ഉടുക്കണമെന്ന് ഘോരഘോരം പ്രസംഗിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ കലോത്സവത്തിലും കായികമേളയിലും ചലച്ചിത്ര മേളയിലും എല്ലാം ഇത് നടപ്പാക്കി. എന്ത് വന്നാലും ചെലവ് ചുരുക്കുമെന്ന് വീമ്പു പറച്ചിലിനും ഒട്ടും കുറവില്ലായിരുന്നു. കുട്ടികളില്‍ നിന്ന് പോലും പിരിവെടുത്ത് കലോത്സവങ്ങള്‍ സംഘടിപ്പിക്കേണ്ടതിനെ കുറിച്ച് ചിന്തിച്ച ദിവസങ്ങള്‍. അവസാനം എങ്ങനെയോ ഇതെല്ലാം നടന്നു. പക്ഷേ ഈ ചെലവു ചുരുക്കലും മുണ്ടു മുറുക്കലുമൊന്നും വോട്ട് പിടിത്തം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് ബാധകമല്ല. സംസ്ഥാനസര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തിന് ചെലവിടുന്നത് ഒമ്പതുകോടി രൂപ. 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് ഇത്രയുംതുക അനുവദിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് ഈ ആഘോഷങ്ങള്‍. ഒരു കുറവും വരുത്താതെ തന്നെ എല്ലാം നടത്താനാണ് തീരുമാനം. ഇതിനെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഇടതുപക്ഷ വേദിയാക്കി മാറ്റും. ജില്ലാ…
Read More