ആലപ്പുഴ: സിപിഐ ജില്ലാ കൗണ്‍സിൽ ഓഫീസിന്റെ മതിലിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റർ പതിച്ച സിപിഐ പ്രവർത്തകർക്കു ജാമ്യം നിന്നവരെയും പാർട്ടി സസ്പെൻഡ് ചെയ്തു. മൂന്ന് പേരെയാണ് ജാമ്യം നിന്നതിന്റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്തത്. സിപിഐ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ.എഫ്. ലാൽജി, സുധീഷ്, ജോമോൻ എന്നിവരെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തത്.ലാൽജിയുടെ നേതൃത്വത്തിലാണ് പ്രതികളെ ജാമ്യത്തിൽ ഇറക്കിയത്. പ്രതികൾക്കു കാർ വാടകയ്ക്ക് എടുത്തു നൽകിയതും നിലവിൽ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ ലാൽജിയാണെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു. പോസ്റ്റർ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെയാണ് മൂവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറി പി.രാജുവിനും…
Read More