ഇതില്‍ എന്തോ കലര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് പ്രമോദ് ഗ്ലാസ് തട്ടിക്കളഞ്ഞത് ഷാജുവിനു രക്ഷയായി; വയനാട്ടില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയത് മദ്യത്തില്‍ കലര്‍ന്ന സയനൈഡോ ?

മക്കിയാട്: വിഷം കലര്‍ന്നെന്നു സംശയിക്കുന്ന മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.സംഭവത്തില്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട ഷാജു ഇപ്പോഴും പഴയ മാനസികാവസ്ഥയിലേക്ക് തിരികെയെത്തിയിട്ടില്ല. മദ്യം കഴിക്കുന്നതില്‍ നിന്നും ഷാജി രക്ഷപ്പെട്ടത് ഗ്ലാസില്‍ പകര്‍ന്ന മദ്യം മരണമടഞ്ഞ പ്രമോദ് തട്ടിക്കളഞ്ഞത് കൊണ്ടായിരുന്നു.അതേസമയം മദ്യം കഴിച്ച പ്രമോദും പ്രസാദും പിടയുന്നത് കണ്ട് ഷാജുവായിരുന്നു മറ്റുള്ളവരെ വിവരം അറിയിച്ചത്. വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ പട്ടികജാതി കോളനിയിലെ തിക്നായി(65), മകന്‍ പ്രമോദ്(32), തിക്നായിയുടെ സഹോദരിയുടെ മകന്‍ പ്രസാദ്(36) എന്നിവരാണ് വിഷം കലര്‍ന്നതെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് മരിച്ചത്. മന്ത്രവാദചികിത്സ നടത്താറുള്ള ആളാണ് തിക്നായി. ചികിത്സയ്ക്കായി ബുധനാഴ്ച മാനന്തവാടിയില്‍ നിന്നെത്തിയവര്‍ നല്‍കിയ മദ്യം കഴിച്ചാണ് മുവരുടേയും മരണം. മദ്യം കഴിച്ച പിന്നാലെ തിക്നായി ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.…

Read More