യൂറോപ്പിലെ കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് എന്ന മഹാമാരി പെയ്തൊഴിഞ്ഞത്. കറുത്ത മരണം എന്നറിയപ്പെട്ട് ഈ മഹാരോഗം 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നു രക്ഷപ്പെടാന്‍ രാജ്യങ്ങള്‍ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പര്‍ക്കം പോലും പലരും ഭയന്നു. 1793ല്‍ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളില്‍ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടര്‍ന്നുപിടിക്കാനും തുടങ്ങി. ഇതില്‍ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതര്‍ക്കു മുന്നില്‍ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ. ഒരു കനാല്‍ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. ഒന്നരലക്ഷത്തോളം പ്ലേഗ് ബാധിതരെയാണ് ഈ ദ്വീപില്‍ കുഴിച്ചു മൂടിയത്. അതില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നു എന്നതാണ് വാസ്തവം. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപില്‍ ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. ഒരിറ്റു വെള്ളമോ…
Read More