ചൈനയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്ന് തരത്തില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്കെതിരേ നീക്കം ശക്തമാക്കി ചൈനീസ് അധികൃതര്‍. വീഡിയോകള്‍ നീക്കംചെയ്യുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. പെന്‍ഷനായി ലഭിക്കുന്ന 100 യുവാന്‍ (1182 ഇന്ത്യന്‍ രൂപ) കൊടുത്താല്‍ പലചരക്ക് സാധനങ്ങള്‍ എത്രത്തോളം വാങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രായംചെന്ന വനിത പോസ്റ്റുചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അത് ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. തന്റെ ഏക വരുമാനമാണ് 100 യുവാനെന്ന് സ്ത്രീ അവകാശപ്പെട്ടിരുന്നു. ചൈനീസ് അധികൃതര്‍ രാജ്യത്ത് ലഭ്യമായ പ്ലാറ്റ്ഫോമുകളില്‍നിന്ന് വീഡിയോ നീക്കംചെയ്തുവെങ്കിലും യുട്യൂബിലടക്കം ലഭ്യമാണ്. ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള പാട്ടിന്റെ പേരില്‍ ഒരു ഗായകന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ‘ഞാന്‍ എല്ലാ ദിവസവും മുഖം കഴുകാറുണ്ട്. എന്നാല്‍ എന്റെ മുഖത്തെക്കാള്‍ വൃത്തി എന്റെ പോക്കറ്റിനാണ്’ എന്ന തരത്തിലുള്ള പാട്ടാണ് അധികൃതരെ ചൊടിപ്പിച്ചത്. പാട്ട്…
Read MoreTag: poverty
എ.കെ ആന്റണിയായി മലയാളികളെ ചിരിപ്പിച്ച കലാകാരന് ! രാജീവ് കളമശ്ശേരിയുടെ ഇന്നത്തെ ജീവിതം അതീവ ദുരിതപൂര്‍ണം; പറക്കമുറ്റാത്ത അഞ്ചു പെണ്മക്കളുമായി എന്തു ചെയ്യണമെന്നറിയാതെ സുമനസ്സുകളുടെ സഹായം തേടി ഈ കലാകാരന്…
ഒരു കാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ അസാധാരണ രൂപസാദൃശ്യമാണ് രാജീവിന് ആരാധകരെ നേടിക്കൊടുത്തത്. എ.കെ ആന്റണി തന്നെയായിരുന്നു മിമിക്രിയിലും രാജീവിന്റെ മാസ്റ്റര്‍ പീസ്. എന്നാല്‍ ഓര്‍മകള്‍ മങ്ങി കലാജീവിതത്തില്‍ നിന്ന് അകന്നു കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഹൃദസ്തംഭനമാണ് രാജീവിന്റെ ജീവിതം മാറ്റിമറിച്ചത്. ഈ അനശ്വര കലാകാരനെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ജൂലൈ 12 ന് ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ഹൃദയസ്തംഭനംഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ആന്‍ജീയോ പ്ലാസ്റ്റി ചെയ്ത് വിശ്രമത്തിലിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ രാജീവ് അരമണിക്കൂറിനകം വീണ്ടും അസ്വസ്ഥതകള്‍ കാണിക്കുകയായിരുന്നു. കടുത്ത തലവേദനയും വാക്കുകള്‍ ശരിക്ക് പറയാനാവാത്ത…
Read More