ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് കനത്തശിക്ഷ വിധിച്ച് മഞ്ചേരി കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. തെളിവുകളുടെ അഭാവത്തെത്തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ വെറുതെവിട്ടു. 2005 മാര്‍ച്ച് 15നായിരുന്നു റിയാസിന്റെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു ഇയാള്‍ ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പരാതിക്കാരിക്ക് വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്കിയ 35 പവന് സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും ചെലവഴിച്ചു തീര്‍ത്തിരുന്നു. തുടര്‍ന്ന്, കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം. കോഴിക്ക് തീറ്റ…
Read More