കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ഇവര്‍ക്കെതിരേ ഉയരുന്ന ആരോപണം. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 450 രൂപയില്‍ ലഭിച്ചിരുന്ന…
Read MoreTag: ppe kit
അയല്‍ സംസ്ഥാനത്തു നിന്നും വരനെത്തി ! എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു; പിന്നീട് കല്യാണം നടന്നത് പിപിഇ കിറ്റ് ധരിച്ച്…
കോവിഡ് വിവാഹാഘോഷങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ ചടങ്ങു മാത്രമായി വിവാഹം നടത്തി തൃപ്തി അടയുകയാണ്. പിപിഇ കിറ്റ് ധരിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര് പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. കല്യാണത്തിനായി വരന് നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു.…
Read Moreഭര്‍ത്താവ് കാറില്‍ ജോലിയ്ക്കു പോകുന്നത് പിപിഇ കിറ്റ് ധരിച്ച് ! എന്നാല്‍ ഭര്‍ത്താവിന്റെ പണി അറിഞ്ഞപ്പോള്‍ ഭാര്യയുടെ കിളി പോയി; കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ…
പിപിഇ കിറ്റ് ധരിച്ച് എന്നും രാത്രിയില്‍ ഭര്‍ത്താവ് ജോലിയ്ക്കെന്നും പറഞ്ഞ് പുറത്തു പോയപ്പോള്‍ ഭാര്യ സംശയിച്ചില്ല. എന്നാല്‍ ഇരിട്ടി മുഴക്കുന്നു പറമ്പത്ത് കി പി മുബഷീറിനെ ജില്ലാ പോലീസ് ടീം പിടികൂടിയപ്പോള്‍ നാട്ടുകാരെല്ലാം ഞെട്ടി. പയ്യോളിയിലെ നാല് കടകളില്‍ നടന്ന മോഷണത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ പി എം അസദിന്റെ നേതൃത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് പിപിഇ കിറ്റ് ധരിച്ച പ്രതിയെ പോലീസ് പിടിച്ചത് എങ്ങനെയെന്നറിഞ്ഞപ്പോള് നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചു. എങ്ങനെയെന്നറിഞ്ഞാല്‍ നാട്ടുകാര്‍ പോലും മൂക്കത്ത് വിരല്‍വച്ചുപോകും. നേരത്തെ വയനാട് ഇരിട്ടി പാനൂര്‍ പയ്യന്നുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുള്ള ആളാണ് മുബഷീര്‍ ചില കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പില്‍ നിന്ന് വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി. പിപിഇ കിറ്റ് ധരിച്ച് സ്വന്തം കാറില്‍ മോഷണത്തിന്…
Read Moreചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…
കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും. പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്. എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നല്കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍…
Read More