ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. പിന്നീട് വമ്പന്‍ ബജറ്റിലുള്ള ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുകയായിരുന്നു. പ്രീ ബിസിനസില്‍ മിക്ക ചിത്രങ്ങളും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രവും പതിവ് ആവര്‍ത്തിക്കുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ പ്രീ ബിസിനസില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റ് ആയ സുമിത് പ്രീ ബിസിനസിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തില്‍…
Read MoreTag: prabhas
പവന് കല്യാണ്‍ ആരാധകനെ തലയ്ക്കടിച്ച് കൊന്ന് പ്രഭാസ് ആരാധകന് ! വാട്സ് ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തര്‍ക്കം…
തെലുങ്ക് സൂപ്പര്‍താരങ്ങളായ പ്രഭാസിന്റെയും പവന് കല്ല്യാണിന്റെയും ആരാധര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാശിച്ചത് കൊലപാതകത്തില്‍. പവന് കല്യാണിന്റെ ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറിയായ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നടന്ന വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പെയിന്റ് പണിക്കാരായ ഹരികുമാറും കിഷോറും ജോലിക്ക് പോകുന്ന സമയത്ത് ഹരികുമാറിന്റെ പ്രഭാസിനെക്കുറിച്ചുള്ള വാട്ട്സാപ്പ് സ്റ്റാറ്റസ് കിഷോര്‍ കാണുകയും പവന് കല്യാണിന്റെ ചിത്രങ്ങള്‍ സ്റ്റാറ്റസാക്കാന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹരികുമാര്‍ കിഷോറിനെ ഇരുമ്പ് വടിയും സിമന്റ് കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപ്രഭാസിനൊപ്പം ലിവിംഗ് ടുഗദര്‍ ! പിതൃതുല്യനായി കാണുന്ന നടനെച്ചേര്ത്ത് ഗോസിപ്പുകള്‍; നമിതയുടെ തുറന്നു പറച്ചില്…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരസുന്ദരിയാണ് നമിത. മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയിട്ടുള്ള നമിത ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ചില ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒപ്പം പുലിമുരുകന് എന്ന സര്‍വ്വകാല ഹിറ്റില്‍ ആയിരുന്നു നമിത എത്തിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത. സിനിമയില്‍ ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ സമയത്ത് നമിതയേയും…
Read Moreഎനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ … പ്രഭാസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകൾ ലഭിച്ചതായി പ്രഭാസ്. ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ നൽകിയ ഒരഭിമുഖത്തിൽലായിരുന്നു വെളിപ്പെടുത്തൽ. എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താൻ ഒരു അച്ഛനായി കാണാൻ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു. എല്ലാ അമ്മമാരെയും പോലെ, എന്റെ അമ്മയും ഞാൻ വിവാഹിതനായി കുഞ്ഞുങ്ങളുമായി കഴിയാൻ ആഗ്രഹിക്കുന്നു. ബാഹുബലി സമയത്ത്, ഞാൻ സിനിമ പൂർത്തിയാക്കട്ടെ, എന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞു. ഇപ്പോൾ, എനിക്ക് ഒരു ചോയ്സ് ഇല്ല, അതിനാൽ സമ്മർദ്ദം ചെലുത്തരുതെന്ന് ഞാൻ അമ്മയോട് പറയാറുണ്ട്. അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. വ്യക്തമായും, എനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ അത് ശരിയായ സമയത്ത് സംഭവിക്കും,’ താരം പറഞ്ഞു.
Read Moreകടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന് പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി. നാല്പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്ലേഴ്സില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരം കൂടിയാണ് പ്രഭാസ്. പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍…
Read Moreപ്രഭാസ് വിവാഹം കഴിക്കുന്നത് കാജല്‍ അഗര്‍വാളിനെയോ ! താന്‍ ഉടനെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍; ആരാകും തന്റെ ഭര്‍ത്താവ് എന്നുള്ള തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍
തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഇഷ്ടം പോലുണ്ട്. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. താന്‍ ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും താരം പങ്കുവെച്ചു. ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്. സ്നേഹം, കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് ഞാനെന്നും കാജല്‍ പറഞ്ഞു. സിനിമയില്‍ ആരെയാണ് വിവാഹം ചെയ്യാന്‍ താല്‍പര്യമെന്നായിരുന്നു അടുത്ത ചോദ്യം. കാജല്‍ പ്രഭാസിന്റെ പേര് പറഞ്ഞതോടെ കാണികള്‍ പൊട്ടിച്ചിരിച്ചു. പ്രഭാസ്- അനുഷ്ക വിവാഹ ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസും അനുഷ്കയും അടുത്ത സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി. അതോടൊപ്പം ഈ ഗോസിപ്പുകളെല്ലാം എപ്പോഴാണ് അവസാനിക്കുകയെന്ന് അറിഞ്ഞുകൂടായെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും അനുഷ്കയെ വിട്ടിട്ട് പ്രഭാസ് കാജലിനെ വിവാഹം കഴിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
Read Moreസുന്ദരിയാണ് ആവശ്യത്തിലേറെ പൊക്കവുമുണ്ട് ! പക്ഷെ വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന ഒരൊറ്റ കുഴപ്പമേയുള്ളൂ; അനുഷ്കയെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ…
ബാഹുബലി ഇറങ്ങിയ നാള് മുതല്‍ പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയമാണെന്ന രീതിയില്‍ ഗോസിപ്പ് പരന്നു. എന്നാല്‍ ഇരുവരും ഇത് പല തവണ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുഷ്കയെക്കുറിച്ച് തനിക്കുള്ള ഒരു പരാതി തുറന്നുപറഞ്ഞിരിക്കുകയാണ് പ്രഭാസ്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്താല്‍ അനുഷ്ക ഫോണെടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. അനുഷ്ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കാറില്ലെന്ന് പ്രഭാസ് തമാശരൂപേണ പറഞ്ഞു. പ്രഭാസിന്റെ വായില്‍ നിന്ന് അറിയാതെ വന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്നതിന് ഇതില്പരം എന്തു തെളിവു വേണമെന്നാണ് ആരാധകരുടെ ചോദ്യം.
Read Moreഎനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എങ്ങനെയും സിനിമയിലെത്തുകയായിരുന്നു ലക്ഷ്യം ! താനും രാംചരണും പത്താംക്ലാസ് തോറ്റവരെന്ന് തുറന്നു പറഞ്ഞ് റാണ ദഗുബാട്ടി…
ബാഹുബലിയിലൂടെ ഇന്ത്യ ഒട്ടുക്ക് ആരാധകരെ സൃഷ്ടിച്ച താരമാണ് റാണ ദഗുബാട്ടി. നായകന് ബാഹുബലിയേക്കാള്‍ പലര്‍ക്കും ഇഷ്ടമായത് വില്ലന്‍ പല്‍വാല്‍ദേവനായി വന്ന റാണയുടെ പ്രകടനമായിരുന്നു. ഇന്ന് തെലുങ്ക് സിനിമയില്‍ വില്ലനാകട്ടെ നായകനാകട്ടെ കഥാപാത്രങ്ങള്‍ റാണയുടെ കൈയ്യില്‍ ഭദ്രമാണ്. എന്നാല്‍ സിനിമയിലെത്തുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്നാണ് റാണ പറയുന്നത്. എങ്ങനെയും സിനിമയിലെത്തുക എന്നു തന്നെയായിരുന്നു പണ്ടും താത്പര്യം.’എന്റെ മുത്തച്ഛന് (ഡി രാമനായ്ഡു) ഒരിക്കലും എന്റെ പഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിങ് പഠിക്കുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മറ്റു കഴിവുകള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.”ഞാന്‍ എന്റെ പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു,’ റാണ പറയുന്നു. പിന്നീട് മറ്റൊരു സ്കൂളില്‍ പത്താംക്ലാസ് എഴുതിയെടുക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചാണ് രാം ചരണിനെ പരിചയപ്പെട്ടതെന്നും റാണ ഓര്‍ക്കുന്നു. രാം ചരണും…
Read Moreഅദ്ദേഹത്തിന്റെ ശരീരഭാഷയും അഭിനയവും ഞാന്‍ അതിയായി ഇഷ്ടപ്പെടുന്നു ! തന്റെ ഹൃദയം കീഴടക്കിയ താരത്തിന്റെ മുമ്പില്‍ സ്നേഹം തുറന്നു പറയാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്ന് വരലക്ഷ്മി ശരത് കുമാര്‍
തന്റെ ഹൃദയം കീഴടക്കിയ താരത്തിനു മുമ്പില്‍ സ്നേഹം തുറന്നു പറയാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് നടന് ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍. താരത്തിന്റെ ഈ തുറന്ന് പറച്ചില് ഇപ്പോള്‍വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പ് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശാല്‍ അനിഷ റെഡ്ഡിയെയാണ് ജീവിതസഖിയാക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ ആ ഗോസിപ്പ് കെട്ടടങ്ങി. സ്നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രഭാസിനെയെന്നായിരുന്നു വരലക്ഷ്മി നല്കിയ ഉത്തരം. ബാഹുബലിയിലെ പ്രഭാസിന്റെ സ്റ്റൈല്‍ ഇഷ്ടമായെന്നും വരലക്ഷ്മി പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ ശരീര ഭാഷയും അഭിനയവും ഇഷ്ടമാണെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലാണ് വരലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Read Moreആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ദേവസേന സിനിമ ഉപേക്ഷിക്കുന്നു ! പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാലാലെന്ന് ഒരു കൂട്ടം ആരാധകര്‍; എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്ന്
ബാഹുബലിയിലെ ദേവസേനയായി ആരാധക ഹൃദയങ്ങളെ ഉള്‍പ്പുളകം കൊള്ളിച്ച അനുഷ്ക ഷെട്ടി സിനിമയില്‍ നിന്നും വിരമിക്കുന്നുവെന്ന് സൂചന. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പര്‍ഹിറ്റായിട്ടും പിന്നീട് ഒരു ചിത്രവും അനുഷ്കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാ പ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്ക. എന്നിട്ടുപോലും അവസരങ്ങള്‍ നടിയെ തേടിയെത്തുന്നില്ല. തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പര്‍താരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്കയ്ക്ക് വിനയായി. ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്ക കരാര്‍…
Read More