അനുഷ്ക ഷെട്ടിയെയും പ്രഭാസിനെയും ആരാധകര്‍ വിവാഹം കഴിപ്പിക്കാന്‍ തുടങ്ങിയിട്ട് നാള് കുറേയായി. ബാഹുബലിയില്‍ ജോഡിയായെത്തി പ്രണയിച്ചു തകര്‍ത്തപ്പോള്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുമെന്ന് ആരാധകര്‍ കിനാവു കണ്ടു. എന്നാല്‍ തങ്ങല് നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞതോടെ ആരാധകരുടെ ആഹ്ലാദതിരതല്ലല് ഒന്നടങ്ങി. എന്നിരുന്നാലും ഇരുവരും അവിവാഹിതരായി തുടരുന്നത് തങ്ങള്‍ക്ക് സര്‍പ്രൈസ് നല്കാനാവുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്. ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചെങ്കിലും പ്രഭാസും അനുഷ്കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ പറഞ്ഞു കേള്‍ക്കുന്നത് ഇരുവരുടെയും പ്രണയ വാര്‍ത്തകളായിരിക്കും. ‘ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു’, പ്രഭാസ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ. ‘പ്രഭാസും…
Read MoreTag: prabhas
പ്രഭാസിനെ വിവാഹം കഴിക്കുമോയെന്നു ചോദിച്ച ആരാധികയെ ഞെട്ടിച്ച് അനുഷ്ക ഷെട്ടി; വീഡിയോ കാണാം…
ബാഹുബലി താരങ്ങളായ അനുഷ്കയെയും പ്രഭാസിനെയും വിവാഹം കഴിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. രണ്ടു പേരും പ്രണയ ഗോസിപ്പുകള്‍ നിഷേധിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് വിടാന്‍ മട്ടില്ല.ഒരു ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. ഒരു ആമുഖത്തോടെയാണ് അവതാരക ചോദ്യം അനുഷ്കയോട് പങ്കുവച്ചത്. ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയായിരുന്നു ആരാധികയ്ക്കുണ്ടായിരുന്നത്. തെല്ലൊരു അമ്പരപ്പോടെയാണ് അനുഷ്കയുടെ മറുപടി വന്നത്. എന്റെ വ്യക്തിപരമായ കാര്യത്തിനുവേണ്ടി നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്ന് കുറച്ച് പരിഹാസം കലര്‍ത്തിയാണ് അനുഷ്ക സംസാരിച്ചു തുടങ്ങിയത്. ‘ദേവസേനയും ബാഹുബലിയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലൊരു പുരുഷനെ ആഗ്രഹിക്കും, ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. എനിക്കറിയാം. പക്ഷെ അതു കഥാപാത്രങ്ങളാണ്. ആ രസതന്ത്രം നമുക്ക് സ്ക്രീനില്‍ തന്നെ വിട്ടുകൊടുക്കാം’…
Read Moreപ്രഭാസ്- അനുഷ്ക പ്രണയം വീണ്ടും ചൂടു പിടിക്കുന്നുവോ ? ബാഗമതിയുടെ സെറ്റില്‍ മുഖം മറച്ച് നടന്നു പോകുന്നയാള്‍ പ്രഭാസെന്ന് അഭ്യൂഹം; പ്രൊമോഷന് വീഡിയോ വൈറലാവുന്നു…
അനുഷ്ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതി നാളെ പുറത്തിറങ്ങുമ്പോള്‍ അനുഷ്കയെയും പ്രഭാസിനെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ചൂടേറിയിരിക്കുകയാണ്. അനുഷ്കയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വീഡിയോയാണ് പുതിയ ഗോസിപ്പിന് ആധാരം.ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ.സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ഷൂട്ടിംഗ് സൈറ്റില്‍ പ്രഭാസ് എത്തിയത് അനുഷ്കയെ കാണാന്‍ വേണ്ടിയാണെന്നാണ് ആരാധകര്‍ തറപ്പിച്ചു പറയുന്നത്. ഇരുവരെയും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍ കരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന് അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കൊണ്ടു പിടിച്ചു വൈറലാവുകയാണ്.
Read Moreഅന്ന് പ്രഭാസ് പറഞ്ഞത് കള്ളമോ ? അധികം ആര്‍ക്കുമറിയാത്ത അനുഷ്കയുടെ ഓമനപ്പേര് പരസ്യമായി വിളിച്ച് പ്രഭാസ്; ആ ഓമനപ്പേര് എന്താണെന്നറിയണോ ?
ബാഹുബലി-2വിലെ ദേവസേനയായി ഇന്ത്യന്‍ പുരുഷന്മാരുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്കു ശേഷം അനുഷ്ക ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗമതിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്ക എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്ത പ്രഭാസ് അനുഷ്കയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ്. ഓരോ ചിത്രവും വ്യത്യസ്തമാക്കുന്ന നടിയാണ് അനുഷ്കയെന്നും, സ്വീറ്റിക്കും, യുവി ക്രിയേഷന്‍സിന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും പ്രഭാസ് നേര്‍ന്നിട്ടുണ്ട്. പ്രഭാസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ച് അനുഷ്കയെ പ്രശംസ കൊണ്ട് മുടിയത്. അനുഷ്കയുടെ യഥാര്‍ഥ പേര് സ്വീറ്റി എന്നാണ്. ഇപ്പോഴും അടുപ്പമുള്ളവര്‍ അനുഷ്കയെ ആ പേരിലാണ് വിളിക്കുന്നതും. പ്രഭാസിന്റെ ‘സ്വീറ്റി’ പ്രയോഗത്തിലൂടെ ഇവര്‍ തമ്മില്‍ എന്തോ ഇല്ലേ എന്ന സംശയം ആരാധകരില്‍ പുനര്‍ജനിച്ചിരിക്കുകയാണ്.
Read Moreഎന്റെ ഹൃദയം കീഴടക്കിയത് അനുഷ്കയല്ല മറ്റൊരു നടി; തന്റെ പ്രേമഭാജനമായ ബോളിവുഡ് സുന്ദരിയെക്കുറിച്ച് പ്രഭാസ് പറയുന്നതിങ്ങനെ…
ബാഹുബലി രണ്ടാം ഭാഗം പുറത്തു വന്നതോടെ സിനിമയിലെ നായികാ-നായകന്മാരായ അനുഷ്ക-പ്രഭാസ് ജോഡിയെക്കുറിച്ച് ഗോസിപ്പും പരന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുഷ്കയും പ്രഭാസും പറഞ്ഞതോടെ ആളുകള്‍ ഒന്നടങ്ങി. എന്നിരുന്നാലും ഇടയ്ക്കിടെയുള്ള ഇവരുടെ സംഗമങ്ങള്‍ പ്രേക്ഷകരില്‍ ചില സംശയങ്ങള്‍ ഒക്കെ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രഭാസ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അനുഷ്ക തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും തനിക്ക് അനുഷ്കയോടെ പ്രണയമില്ലെന്നും വ്യക്തമാക്കിയ താരം അതേസമയം ഒരു ബോളിവുഡ് സുന്ദരിയോടുള്ള അഗാധമായ ആരാധനയാണെന്നും കൂട്ടിച്ചേര്‍ത്തു. ആരാണ് ആ സുന്ദരി എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ആരാധകരിപ്പോള്‍.
Read Moreഅനുഷ്കയെ ബോളിവുഡിലേക്ക് ക്ഷണിച്ച് കരണ്‍ ജോഹര്‍; അനുഷ്കയോടു വേണ്ടെന്ന് പ്രഭാസ്; ബാഹുബലി ജോഡികളുടേത് വെറും സൗഹൃദമോ അതോ…?
ബാഹുബലിയിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ അനുഷ്കഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കരണ്‍ ജോഹര്‍ നല്കിയ അവസരം താരം വേണ്ടെന്നു വച്ചെന്ന് വിവരം. കരണ്‍ ജോഹര്‍ നല്കിയ കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അനുഷ്ക അവസരം നിരസിച്ചതെന്നാണ് അറിയുന്നത്. അനുഷ്ക പ്രൊജക്ടില്‍ നിന്നും പിന്മാറാന് കാരണം പ്രഭാസ് ആകാമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തന്റെ സിനിമയില്‍ അനുഷ്ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്ന കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ താരം സിനിമ വേണ്ടെന്നു വച്ചു. അവസരം വേണ്ടെന്നു വയ്ക്കുന്നതിനു മുമ്പ് അനുഷ്ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പ്രഭാസ് പ്രതിഫലം കൂട്ടിച്ചോദിച്ചതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസിനെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു. പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ചോദിച്ചെന്നായിരുന്നു അന്നു വന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്കയും പ്രഭാസും…
Read Moreഅനുഷ്കയോ രാഗസുദയോ അല്ല, പ്രഭാസിന്റെ വധുവിനെ കണ്ടെത്തി; പെണ്‍കുട്ടി പ്രമുഖ ബിസിനസ് കുടുംബത്തില്‍ നിന്ന്; വിവാഹം അടുത്ത മാര്‍ച്ചില്‍, ബഹുബലി നായകന്റെ വിവാഹവിശേഷം ഇങ്ങനെ
ബാഹുബലി റിലീസ് ചെയ്തത് മുതല്‍ കേള്‍ക്കുന്നതാണ് അനുഷ്കയുടെയും പ്രഭാസിന്റെയും വിവാഹം. പ്രഭാസുമായി നടി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തെലുങ്കു മാധ്യമങ്ങളിലാണ് ആദ്യം വാര്‍ത്ത വന്നത്. അനുഷ്കയുടെ ഔദ്യോഗികവൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞത്. ഇത് പിന്നീട് മലയാള മാധ്യമങ്ങളിലടക്കം നിറഞ്ഞു. എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് താരത്തിന്റെ അടുത്തവൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴും തെലുങ്കു മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് പ്രഭാസിന്റെ വിവാഹവാര്‍ത്ത തന്നെയാണ്. പ്രഭാസ് ഉടന്‍ വിവാഹിതനാകുമെന്നാണ് വാര്‍ത്തകള്‍. റാസി സിമന്റ്സ് ചെയര്മാന് ഭൂപതി രാജയുടെ കുടുംബത്തില്‍ നിന്നാണ് പ്രഭാസിന് ആലോചന വന്നത്. ഇരു കുടുംബങ്ങളും ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം അടുത്ത മാര്‍ച്ചില്‍ ഉണ്ടാകും. ബാഹുബലിയുടെ ഷൂട്ടിംഗിന് വേണ്ടിയാണ് പ്രഭാസ് വിവാഹം നീട്ടിയത്. അഞ്ച് വര്‍ഷമാണ് ചിത്രത്തിനായി പ്രഭാസ് മാറ്റിവച്ചത്. ഈ കാലയളവില്‍ 6000ഓളം വിവാഹാലോചനകള്‍…
Read Moreബാഹുബലി-2 ചരിത്രമാണ്; എങ്കിലും ബ്രഹ്മാണ്ഡ ചിത്രത്തിലെ ഈ പോരായ്മകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല; പലരുടെയും ശ്രദ്ധയില്‍ പെടാത്ത ആ പോരായ്മകള്‍ എന്തെന്നറിയാം…
ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് ബാഹുബലി-2 മുന്നേറുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടവും സ്വന്തമാക്കി. അതിഭാവുകത്വത്തിന്റെയും അവിശ്വസനീയതയുടെയും തലത്തിലാണെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ കഥപറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതവരിപ്പിക്കുകയും ചെയ്തതാണ് സിനിമയുടെ വിജയം. എന്നിരുന്നാലും രാജമൗലിയുടെ ഇതിഹാസ സിനിമയ്ക്ക് ചില പോരായ്മകളുണ്ടെന്ന് ചിലരെങ്കിലും പറയും. പ്രേക്ഷകനെ മായക്കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോവുകയാണ് ബാഹുബലി ചെയ്യുന്നത്. അതിലെ യുക്തിയേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതിഭാവുകത്വത്തില്‍ പൊതിഞ്ഞാണ് ബാഹുബലിയും മറ്റു കഥാപാത്രങ്ങളും വരുന്നത്. മനംമയക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയ്ക്കൊപ്പം നടത്തുന്നു. എന്നാല്‍, പ്രേക്ഷകന് ആ സിനിമയില്‍നിന്ന് പുതിയതായി ഒന്നും കിട്ടുന്നില്ലെന്നത് ബാഹുബലി 2-ന്റെ പോരായ്മയാണ്. ആദ്യഭാഗത്ത് കണ്ടു പരിചയിച്ച കാഴ്ചകളില്‍ നിന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം നല്കാന് ബാഹുബലി-2ന് കഴിഞ്ഞില്ല. ദേവസേനയുടെ രാജ്യമാണ് രണ്ടാംഭാഗത്തില്‍…
Read More