വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രഭുദേവ. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും. ‘അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന് ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു’, പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ് ഇത് എന്നത് അവരുടെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നു. ‘ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം’ പ്രഭുദേവ പറയുന്നു. റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും…
Read MoreTag: prabhudeva
അവരെ എവിടെ വച്ചു കണ്ടാലും ഞാനൊന്നു പൊട്ടിക്കും ! നയന്‍താര ചീത്ത സ്ത്രീയെന്ന് പ്രഭുദേവയുടെ ഭാര്യ…
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് ആരാധകരും ഏറെയാണ്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോള്‍ നയന്‍താര സിനിമലോകം കീഴടക്കുകയായിരുന്നു. വിവാദങ്ങളും താരത്തിന്റെ കൂടെപ്പിറപ്പായിരുന്നു. നടന് ഡാന്‍സറും സംവിധായകനും കൂടിയായ പ്രഭുദേവയുമായുള്ള പ്രണയം ആരാധകരെയൊന്നാകെ ഞെട്ടിച്ചിരുന്നു. അന്നത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കാരണം പ്രഭുദേവയും നയന്‍താരയും പ്രണയത്തിലാകുന്ന സമയത്ത് പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു. അതുകൊണ്ടുതന്നെ ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നയിച്ചു. ആദ്യമൊക്കെ പ്രണയം വെറും ഗോസിപ്പ് ആണെന്ന് വാര്‍ത്തയായിരുന്നു. പക്ഷേ പിന്നീട് ഇരുവരും ഒരുപാട് വേദികളില്‍ പ്രത്യക്ഷപ്പെടുകയും, ഒരുമിച്ച് താമസിക്കുകയും ചെയ്തതോടുകൂടി ഇവര്‍ തമ്മിലുള്ള പ്രണയം സിനിമാലോകത്ത് സ്ഥിരീകരിച്ചു. തന്റെ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി പ്രഭുദേവ പിന്നീട് നീക്കങ്ങള്‍ നടത്തി. നയന്‍താരയോടൊത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി. പക്ഷേ…
Read Moreവധു ഡോക്ടറാണ് ! വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി; പ്രഭുദേവയുടെ വിവാഹത്തെക്കുറിച്ച് സഹോദരന് രാജു സുന്ദരം പറയുന്നതിങ്ങനെ…
നടനും സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ പുരോഗമിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന് നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം. ഒരു മാധ്യമത്തോടാണ് രാജു സുന്ദരം പ്രഭുദേവയുടെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്നും വധു ഡോക്ടര്‍ ആണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഡോക്ടര്‍ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നതെന്നും ലോക്ഡൗണ്‍ ആയതുകൊണ്ട് ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വെച്ച് ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്ന് ഇരുവരും ചെന്നൈയിലേക്ക് പോന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.…
Read More