മഴ കേരളം വിട്ടകലുന്നു… മഴയ്ക്ക് നാളെ മുതല്‍ ശമനമെന്ന് തമിഴ്‌നാട് വെതര്‍മാന്‍; പ്രദീപ്ജോ ണിന്റെ പുതിയ പ്രവചനമിങ്ങനെ…

കോവിഡ് വ്യാപനത്തിനിടെ കേരളത്തില്‍ ദുരന്തം വിതച്ചു കൊണ്ട് പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് നാളെ മുതല്‍ ശമനം ഉണ്ടാകുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഇന്നു കൂടി കേരളത്തിലെ ജനത ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളില്‍ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇനിയൊരു പ്രളയത്തിന് സാധ്യതയില്ലെന്നും പ്രവചനത്തില്‍ പറയുന്നു. ഓഗസ്റ്റ് 11 മുതല്‍ കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും. സെപ്റ്റംബറില്‍ മഴ കാര്യമായി കുറഞ്ഞ് നല്ല കാലാവസ്ഥ എത്തും. ഇതോടെ വെള്ളപ്പൊക്കവും അവസാനിക്കുമെന്ന് പറയുന്നു. അതേസമയം ഇന്നും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്. കേരളത്തില്‍ ഈ വര്‍ഷം 2300 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് വെതര്‍മാന്‍ പ്രവചനം. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി…

Read More