കനത്തമഴയുടെ ഭീഷണി കേരളത്തെ വിട്ടകന്നു ! കാലാവസ്ഥ മാന്ത്രികന്‍ പ്രദീപ് ജോണ്‍ പ്രവചിക്കുന്നു; കാലവസ്ഥാ വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന പ്രദീപ് പറയുന്നതിങ്ങനെ…

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികളിലൂടെയാണ് കേരളം കടന്നു പോകുന്നത്. മൂന്നു ദിവസത്തെ ശക്തമായ മഴയില്‍ കേരളം മുങ്ങി. മുങ്ങില്ലെന്ന് കരുതിയിരുന്ന മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. എന്നാല്‍ ഇനി ഇത്തരമൊരു പേമാരി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് തമിഴ്‌നാട്ടുകാരന്‍ ‘കാലാവസ്ഥാ മാന്ത്രികന്‍’ പ്രദീപ് ജോണ്‍ പ്രവചിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രദീപ് ജോണ്‍ കേരളത്തിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇനിയും ഒറ്റപ്പെട്ട മഴ പെയ്യും. നാളെയും ഒരുപക്ഷേ അതിനു ശേഷവും മഴ പെയ്യും. അതെല്ലാം ഈ സീസണില്‍ കേരളത്തില്‍ സാധാരണമാണ്. എന്നാല്‍ കടുത്ത പേമാരി ഉണ്ടാവുമെന്ന ഊഹാപോഹങ്ങളും കിംവദന്തികളിലും നിങ്ങള്‍ വിശ്വസിക്കരുത്. ഒരാഴ്ചക്കു ശേഷം ഇതാദ്യമായി മഴമേഘങ്ങള്‍ തീരെ കുറഞ്ഞ ആകാശമാണ് കേരളത്തിന് മുകളില്‍. ഇന്നത്തെ (ശനിയാഴ്ചത്തെ) റഡാര്‍ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. മഴ കീഴടങ്ങിയിരിക്കുന്നു. പുതിയൊരു ന്യുനമര്‍ദം ഒഡീഷ തീരത്ത്…

Read More