നായക മേധാവിത്വമുള്ള ഇന്ത്യന്‍ സിനിമയില്‍ തന്റേടികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് വിദ്യാബാലന്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഈ തന്റേടം വിദ്യ കാത്തു സൂക്ഷിക്കുന്നുണ്ട്. സിനിമയില്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിമുഖത്തില്‍ ചോദ്യങ്ങളെ നേരിടുമ്പോഴും ശക്തമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യയെ തുണയ്ക്കുന്നതും ഈ തന്റേടം തന്നയാണ്. നായികമാരുടെ സ്വകാര്യത അറിയാന്‍ പലര്‍ക്കും വലിയ താത്പര്യമാണ്. വിദ്യയുടെ കല്യാണം കഴിഞ്ഞ അന്നു മുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് വിശേഷം ഒന്നുമില്ലേ എന്നത്. ആളുകളുടെ ഇത്തരം ചോദ്യത്തില്‍ മനം മടുത്ത വിദ്യ ഒരൊറ്റ ചൂടന്‍ മറുപടികൊണ്ട് ചോദ്യകര്‍ത്താക്കളുടെ വായടപ്പിച്ചു. ആ സംഭവത്തെക്കുറിച്ച് വിദ്യ പറയുന്നതിങ്ങനെ ”കുഞ്ഞുങ്ങളെക്കുറിച്ചും കുടുംബം വിപുലമാക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങള്‍ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ ഒരു നേരമ്പോക്കായാണ് ഞാന്‍ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങള്‍ ഒപ്പമുണ്ടാകുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളേയും വിളിക്കാം എന്ന്…
Read More