വൈപ്പിൻ: പുറംപോക്കിലെ കൂര പ്രളയത്തിൽ തകർന്നതിനെത്തുടർന്നാണു മാനുഷ എന്ന നാലാം ക്ലാസുകാരി അച്ഛനൊപ്പം ദുരിതാശ്വാസക്യാന്പിലെത്തിയത്. അച്ഛൻ ക്യാന്പിൽ കുഴഞ്ഞുവീണു മരിച്ചതോടെ മാനുഷ അനാഥയായി. ഈ ദുഃഖപുത്രിയെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു കുട്ടിയെ ഏറ്റെടുക്കാനും സഹായിക്കാനും നിരവധിപേരാണു രംഗത്തെത്തുന്നത്. കോഴിക്കോട് മാവൂർ മണക്കാട് യുപി സ്കൂളിലാണു കുട്ടിയുള്ളത്. സർക്കസ് അഭ്യാസിയായിരുന്നു അച്ഛൻ രാജു. ചെറുപ്പത്തിലെ മാതാവ് ഉപേക്ഷിച്ചു പോയിരുന്നതിനാൽ അച്ഛനായിരുന്നു ഏക തുണ. മാനുഷയുടെ ദുരന്തകഥ അറിഞ്ഞു കുട്ടിയെ ദത്തെടുത്തുകൊള്ളാമെന്നു ആലപ്പുഴ സ്വദേശികളായ ജതീഷും ഭാര്യയും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മക്കളില്ലാത്ത ഈ ദന്പതികൾ 11 വർഷമായി വാടകവീട്ടിലാണ് താമസിക്കുന്നതെന്ന അറിയിപ്പും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സ്വന്തം വീടില്ലാത്തവർക്കു ദത്തെടുക്കാൻ പറ്റില്ലെന്ന് അറിഞ്ഞ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി ജിജു ജേക്കബ് മൂഞ്ഞേലി വീടു നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. മാനുഷയെ ദത്തെടുക്കുകയാണെങ്കിൽ എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കുട്ടിക്കു വീടു നൽകാമെന്നു ജിജു…
Read More