കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിൽ സിപിഎം പാർട്ടി നേതാക്കളുടെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് അറസ്റ്റിലായ മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിന്റെ വെളിപ്പെടുത്തൽ. തുടർന്ന് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിലെ മൂന്നാംപ്രതി അൻവറിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അൻവറിനുള്ള പങ്കും മറ്റു രണ്ടു പ്രാദേശിക നേതാക്കളെ കുറിച്ചും ബോധ്യപ്പെട്ടു. അൻവറും ഭാര്യ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൗലത്തും ചേർന്ന് തട്ടിയെടുത്ത പണം തിരിച്ചടക്കാൻ സിപിഎം നേതാക്കളാണ് പറഞ്ഞതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നേതാക്കളാണ് പ്രതികളായ അൻവറിനും ഭാര്യ കൗലത്തിനും മൂന്നു മാസത്തിലധികം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതും. പാർട്ടി ലോക്കൽ നേതാക്കൾ വഴി തട്ടിയെടുത്ത ദുരിതാശ്വാസഫണ്ട് തിരിച്ചടക്കാമെന്ന് ജില്ലാ കളക്ടറെ നേരിൽ കണ്ട് പറഞ്ഞതും അൻവർ വെളിപ്പെടുത്തിയ നേതാക്കൾ തന്നെയാണ്.…
Read MoreTag: pralayathattippu
കടക്ക് പുറത്ത്; പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ പുറത്താക്കി
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ പ്രതികളായ മൂന്നു നേതാക്കളെ സിപിഎം പുറത്താക്കി. എം.എം അൻവർ, ഭാര്യ കൗലത്ത് അൻവർ, റിമാൻഡിൽ കഴിയുന്ന പാർട്ടി നേതാവ് എൻ.എൻ. നിഥിൻ എന്നിവരെയാണു പാർട്ടി പുറത്താക്കിയത്. ദുരിതാശ്വാസ ഫണ്ടിൽനിന്നു പത്തരലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതാണു കേസ്. സാന്പത്തിക സഹായത്തിന് അർഹതയുള്ളവരിൽ നല്ലൊരു ശതമാനം പേർക്കും ഇനിയും തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നിരിക്കേയാണു, പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കു വിഷ്ണു പ്രസാദ് പലപ്പോഴായി പണം കൈമാറ്റം ചെയ്തത്. അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർ വനിതകളാണ്. തട്ടിപ്പുകേസിൽ പ്രതികളായ അൻവറും ഭാര്യ കൗലത്തും ഇപ്പോഴും ഒളിവിലാണ്. മറ്റൊരു ലോക്കൽ കമ്മറ്റിയംഗത്തിന്റെ ഭാര്യയുടെ പേരിലാണു ദുരന്തനിവാരണ വിഭാഗത്തിൽനിന്നു രണ്ടര ലക്ഷം രൂപ വിഷ്ണു കൈമാറിയത്. മുഖ്യപ്രതികളിൽ വിഷ്ണുപ്രസാദിനൊപ്പം തട്ടിപ്പു പണത്തിന്റെ പങ്ക് അൻവറും നിധിനും കൈപ്പറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കണയന്നൂർ താലൂക്ക് ഓഫീസിൽ റവന്യു ഉദ്യോസ്ഥനായ…
Read Moreപ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് എം.എം. അന്‍വര്‍ ഒളിവില്‍തന്നെ; ഭാര്യയെയും പ്രതിചേര്‍ത്ത് പോലീസ്
കാക്കനാട്: പ്രളയ ദുരിതാശ്വസ തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കാക്കനാട് നിലംപതിഞ്ഞമുകള്‍ രാജഗിരി വാലിയില്‍ എം.എം. അന്‍വര്‍ ഒളിവില്‍ തന്നെ. അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, ഇയാളുടെ ഭാര്യ കൗലത്ത്, കേസില്‍ അറസ്റ്റിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് നിലവില്‍ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കാക്കനാട് സ്വദേശി എന്‍.എന്‍. നിധിന്, ഭാര്യ ഷിന്റു, രണ്ടാം പ്രതിയായ കോഴി ഫാം ഉടമ കാക്കനാട് സ്വദേശി ബി. മഹേഷ് എന്നിവരെ ഇന്നലെ വിജിലന്‍സ് കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു…
Read Moreപ്രളയ ദുരിതാശ്വാസ തട്ടിപ്പ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും ; എം.എം. അന്‍വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കാക്കനാട്: പ്രളയദുരിതാശ്വാസ ഫണ്ടില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സിപിഎം പ്രാദേശിക നേതാവിനെയും ഭാര്യയെയും കോടതിയില്‍ ഹാജരാക്കി.. ഇരുവരെയും ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാകും ഹാജരാക്കുക. കാക്കനാട് പാട്ടുപുരക്കല്‍ നഗര്‍ നിലം പുതുവില്‍ നിധിന് (30), ഭാര്യ ഷിന്റു (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിധിനെ കാക്കനാട് പോലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഷിന്റുവിനെ ഇന്നലെ എറണാകുളം വനിതാ ജയിലിലേക്കും കൊണ്ടുപോയി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമാണ് നിധിന്. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷം വീട്ടിലെത്തിച്ചും sതെളിവെടുപ്പ് നടത്തി. അതിനിടെ ഇന്നലെ രാത്രി തൃക്കാക്കര പോലീസില്‍ കീഴടങ്ങിയ ഫണ്ട് തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കാക്കനാട് സിവില്‍ ലൈനില്‍ മാധവം വീട്ടില്‍ ബി. മഹേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തേക്കും. കളക്ടറേറ്റിനു സമീപം താമസിക്കുന്ന കോഴി ഫാം ഉടമയായ…
Read Moreപ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; വിഷ്ണുപ്രസാദ് മുമ്പും സാമ്പത്തിക കാര്യത്തിൽ ആരോപണ വിധേയൻ; വിശദമായ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും
കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കൂടുതൽ വിവരങ്ങളുടെ ചുരുൾ അഴിയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണുപ്രസാദിനെ മുവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. ഇന്നലെ ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ വിഷ്ണുവിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പോലീസ് അതിനെ എതിർത്തു. കേസിലെ രണ്ടും മൂന്നും പ്രതികൾ ഒളിവിലാണെന്നും അന്വേഷണ ഘട്ടത്തിൽ തന്നെ മുഖ്യപ്രതിയെ ജാമ്യത്തിൽ വിട്ടാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. പ്രതിയെ ശനിയാഴ്ച ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയിൽ വാങ്ങും. രണ്ടും മൂന്നും പ്രതികളായ മഹേഷും അൻവറും…
Read More