മലയാളികളുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയാണ് പ്രണവും ഷഹാനയും വിവാഹിതരായത്. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്നേഹം സമ്പാദിക്കാനും ഇരുവര്‍ക്കുമായി. അതുകൊണ്ടുതന്നെ പ്രണവിന്റെ അകാലവിയോഗം പ്രണവിനെയും ഷഹാനയെയും സ്നേഹിക്കുന്നവരെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് കൂട്ടായി ഷഹാന കൂടെയുണ്ടായിരുന്നു. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വാഹനാപകടങ്ങളില്‍ പരിക്ക് പറ്റി കിടപ്പിലായവര്ക്കെല്ലാം ധൈര്യം നല്കി മുന്നേറാന്‍ പ്രണവിനായി. ഇപ്പോഴിതാ പ്രണവിന്റെ വിയോഗത്തില്‍ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍. താന്‍ ഒരിക്കലെങ്കിലും ഈ പ്രിയപ്പെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രണവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും സീമ ജി നായര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമ ഇക്കാര്യം പറഞ്ഞത്. ഷഹാനയുടെ മുഖം നെഞ്ചില്‍…
Read More