ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് അടിച്ചു കൂട്ടി ചരിത്രമെഴുതിയ മുംബൈക്കാരന്‍ പ്രണവ് ധനവാധെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമമിട്ടു. മോശം ഫോം തുടര്‍ക്കഥയായതോടെയാണ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2016ല്‍ ഒരു അണ്ടര്‍-16 സ്‌കൂള്‍ മത്സരത്തിലാണ് 1009 റണ്‍സെടുത്ത് പ്രണവ് ശ്രദ്ധ നേടിയത്. പ്രണവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അനുവദിച്ചിട്ടുള്ള പ്രതിമാസ സ്‌കോളര്‍ഷിപ്പായ 10,000 രൂപ സ്വീകരിക്കുന്നത് തുടരേണ്ടതില്ലെന്ന തീരുമാനം പിതാവ് പ്രശാന്ത് ദനവാധെ രേഖാമൂലം എംസിഎയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രണവിന് ഫോം കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പ്രശാന്ത് ദനവാധെ ചൂണ്ടിക്കാട്ടി. മോശം ഫോമിനെ തുടര്‍ന്ന് പ്രണവിനെ മുംബൈ അണ്ടര്‍-16 ടീമില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. പരിശീലനത്തിന് പ്രണവിന് നെറ്റ്‌സ് അനുവദിക്കുന്നത് എയര്‍ ഇന്ത്യയും ദാദര്‍ യൂണിയനും നിര്‍ത്തുകയും ചെയ്തിരുന്നു. മോശം ഫോമില്‍…
Read More