മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള നടിയാണ് ഗായത്രി സുരേഷ്. മിസ് കേരള 2014 ആയിരുന്ന ഗായത്രി അതിന് ശേഷമാണ് സിനിമയിലെത്തുന്നത്. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. ജമ്നപ്യാരിക്ക് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അതേ സമയം ട്രോളന്മാരുടെ ഇഷ്ടതാരം കൂടിയാണ് ഗായത്രി. അടുത്തിടെ തന്നെ മലയാളത്തിന്റെ താരപുത്രന് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും പറഞ്ഞ് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതുകൂടാതെ താരത്തിന്റെ പല ഇന്റര്‍വ്യൂകളും ട്രോളുകളായി മാറിയിരുന്നു.എന്നാല്‍ ചില ട്രോളുകള്‍ തന്നെ മാത്രമല്ല കുടുംബത്തെ പോലും വേദനിപ്പിക്കാറുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പലപ്പോഴും ചോദ്യങ്ങളുടെ മറുപടിയായി തുറന്ന് പറഞ്ഞ് പോവും. അത് ട്രോളായി വരുന്നത് ആണെന്നാണ് ഗായത്രി പറഞ്ഞത്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അവതാരകനായ ശ്രീകണ്ഠന് നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ പ്രണയത്തെ കുറിച്ചും പ്രണവ് മോഹന്‍ലാലിനോട്…
Read MoreTag: pranav mohanlal
ആള്ക്കാര് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പി എടുത്തുമാറ്റും ! അവന് നമ്മുടെ അടുത്തുവന്ന് നിന്നാല്‍ പോലും നമ്മള് ശ്രദ്ധിക്കില്ല; പ്രണവിനെക്കുറിച്ച് വിനീത്…
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയാണ്ഹൃദയം. ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇപ്പോള്‍ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണവ് വളരെ സിംപിളായിട്ടുള്ള മനുഷ്യനാണെന്നും ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാളാണെന്നുമാണ് വിനീത് പറയുന്നത്. നല്ല വായനയുള്ളതു കൊണ്ടും ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തില്‍ കാണുന്നയാളാണ് പ്രണവ്. സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നുവെങ്കില് അവന് നമ്മുടെ അടുത്തുവന്ന് നിന്നാല്‍ പോലും നമ്മള് ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന ഒരാളല്ല പ്രണവെന്നും വിനീത് പറഞ്ഞു. ലളിതമായി ജീവിക്കുന്നതും അങ്ങനെ മുന്നോട്ടു പോകുന്നതും അയാളുടെ രീതിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്.…
Read Moreപ്രണവിനെ കെട്ടണം, ലാലേട്ടന്റെ മരുമകള്‍ ആവണം ! തന്റെ ആഗ്രഹം ഇത്രമാത്രമെന്ന് വെളിപ്പെടുത്തി ഗായത്രി സുരേഷ്;ട്രോളന്മാര്ക്ക് ചാകര…
സിനിമയില്‍ അത്ര ശ്രദ്ധേയമായ വേഷങ്ങള്‍ അധികം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരമാണ് ഗായത്രി സുരേഷ്. ഇടയ്ക്കിടെയുള്ള പല പ്രസ്താവനകളും വിവാദമാകുന്നതോടെ താരം എപ്പോഴും ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമായി നിറഞ്ഞു നില്ക്കുന്നു. അടുത്തിടെ ഒരു കാര്‍ അപകടമാണ് ഗായത്രിയെ വിവാദങ്ങളില്‍പ്പെടുത്തിയത്. കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തുള്ളു എന്ന് പറയുന്ന വിശദീകരണ വീഡിയോ താരം പങ്കുവെച്ചതോടെ പിന്നെ ട്രോളന്മാരുടെ ഊഴമായി. താരത്തെ ട്രോളി അവര്‍ ഒരു പരുവമാക്കി വിടുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി നല്കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ”ഒരുപാട് ചേട്ടന്മാര് പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക്…
Read Moreഅതാണ് അയാള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെ ചെയ്യട്ടെ ! അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ ഒന്നും അയാള്‍ക്ക് ആക്ടറാവാന്‍ പറ്റില്ല;പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ…
താരരാജാവ് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ മലയാളസിനിമയില്‍ ഇപ്പോള്‍ സജീവമാണ്. ബാലതാരമായി സംസ്ഥാന അവാര്‍ഡ് നേടിയ പ്രണവ് ഇന്ന് നായകനും സഹസംവിധായകനുമൊക്കെയാണ്. സംവിധായകന് ജീത്തു ജോസഫിന്റെ സഹായികൂടിയായ പ്രണവ് ആദി എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി തകര്‍പ്പന്‍ വിജയം നേടിയിരുന്നു. പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള 2002ലെ സംസ്ഥാന അവാര്‍ഡ് പ്രണവ് നേടിയത്. പിന്നീട് സിനിമയില്‍ നിന്ന് ദീര്‍ഘമായ ഇടവേളയെടുത്ത താരം ആദിയിലൂടെയാണ് തിരിച്ചെത്തുന്നത്. ഇപ്പോഴിതാ തന്റെ മക്കളുടെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മക്കള്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കുമെന്നും അതിനനുസരിച്ചാണ് അവര്‍ മുന്നോട്ട് പോകേണ്ടതെന്നുമാണ്മോഹന്ലാല് പറയുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. മകന് പ്രണവിന് ടീച്ചറാവാനാണ് ഇഷ്ടമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. പഠിപ്പിക്കാനാണ്…
Read Moreചന്തുവിനേക്കാള്‍ കൂടുതല്‍ ഫോട്ടോകള്‍ അപ്പുവിനൊപ്പം;പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പ്രിയദര്ശന് പറയുന്നതിങ്ങനെ…
ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണിയുടെയും മോഹന്‍ലാലിന്റെ മകന് പ്രണവിന്റെയും സൗഹൃദം ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. പറഞ്ഞ് പറഞ്ഞ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നു വരെയാക്കി അത്. എന്നാല്‍ ഇരുവരും അത് നിഷേധിച്ചതോടെ അത് അവസാനിച്ചു. എങ്കിലും കുട്ടിക്കാലം തൊട്ടു കളിച്ചു വളര്‍ന്ന കട്ട സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചു കല്യാണി ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ മനസു തുറന്നു. ”അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാന്‍സ് ഉണ്ടെങ്കിലും ഞങ്ങളെ വളര്‍ത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോള്‍ ചെന്നൈയിലെ സ്കൂളില്‍ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു. മോഹന്‍ലാലങ്കിളിന്റെയും ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹന്‍ലാല്‍) അനിയും (അനി ശശി) കീര്‍ത്തിയുമാണ് (കീര്‍ത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്.…
Read Moreഅരുണ്‍ ഗോപിയുടെ പുതിയ പടത്തില്‍ പ്രണവ് നായകന്; നിര്‍മാതാവ് ടോമിച്ചന് തന്നെ…
സംവിധായന് അരുണ്‍ ഗോപിയുടെ രണ്ടാമത്തെ പടത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ ചുമതല കൂടി ഇത്തവണ താന്‍ നിര്‍വഹിക്കുന്നുണ്ടെന്ന് അരുണ്‍ ഗോപി പോസ്റ്റില്‍ വ്യക്തമാക്കി. വളരെ സങ്കീര്‍ണമായ അവസ്ഥയിലും തന്റെ കന്നിച്ചിത്രമായ രാമലീല വന്‍ വിജയമാക്കിയതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അരുണ്‍ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി വന്‍വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ആദിയുടെ വിജയത്തിനു ശേഷം ഹിമാലയന്‍ യാത്രയ്ക്കു പോയ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
Read Moreഅപ്പുച്ചേട്ടനും ഞാനും തമ്മില്‍ ! പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന വാര്‍ത്തയോടു മനസു തുറന്ന് കല്യാണി പ്രിയദര്ശന്
താരങ്ങളുടെ മക്കള്‍ പുതിയ താരങ്ങളായി മാറുന്നതാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയില്‍ കണ്ടുവരുന്ന കാഴ്ച. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധാകന് പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനാണ് ഈ പട്ടികയില്‍ അവസാനമായി ഇടം പിടിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രിയന്റെ ഉറ്റസുഹൃത്ത് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ കല്യാണി ഈ വാര്‍ത്തയെ ചിരിച്ചു തള്ളുകയാണ് പ്രണവുമായുള്ള ബന്ധത്തെക്കുറിച്ച് കല്യാണി പറയുന്നതിങ്ങനെ… ലാലങ്കിളിന്റെ മകന് അപ്പുച്ചേട്ടന്( പ്രണവ് മോഹന്‍ലാല്‍) ആണ് ഞങ്ങളുടെ ഫാമിലി സര്‍ക്കിളിലെ എല്ലാ കുട്ടികളുടെയും ഹീറോ. ഇത്രയും വലിയ ഒരാളുടെ മകനായിട്ടും വളരെ ലളിതമായി അപ്പുച്ചേട്ടന് ജീവിക്കുന്നതു കാണുമ്പോള്‍ അത്ഭുതമാണ്. ഒരു ടീ ഷര്‍ട്ടും…
Read Moreആ രണ്ടു കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുതെന്ന് മാത്രമേ അമ്മയും എന്നോട് പറഞ്ഞിരുന്നുള്ളു, അതു ഞാനിന്നും പാലിക്കുന്നു, പുതിയ സൂപ്പര്‍ സ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ ആ സത്യം വെളിപ്പെടുത്തുന്നു
ആരാധകര്‍ക്ക് എന്നും വിസ്മയമാണ് മോഹന്‍ലാലിന്റെ പുത്രന് പ്രണവിന്റെ ജീവിതം. പതിവു താരപുത്രന്മാരുടെ രീതികളോട് സലാംപറഞ്ഞ് പച്ചയായ മനുഷ്യനായി ജീവിക്കുന്ന പ്രണവ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ജീത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലൂടെ. സിനിമ റിലീസാകുംമുമ്പ് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് പ്രണവ്. മാതാപിതാക്കള്‍ തനിക്കു നല്കിയ സ്വാതന്ത്രത്തെക്കുറിച്ചാണ് പ്രണവ് മനസുതുറന്നത്. എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് വലിക്കരുത്, ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് പറയുന്നു. ദുല്‍ഖര്‍ സല്‍മാനോട് മമ്മൂട്ടിയും ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളിലൊന്ന് ബൈക്ക് വാങ്ങിക്കുന്നതിനെക്കുറിച്ചായിരുന്നു. ബൈക്ക് ഒഴികെ മറ്റെന്തും തനിക്ക് വാങ്ങിച്ചു തരുമെന്ന് വാപ്പച്ചി…
Read More