സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ വിമര്‍ശിച്ചു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഐടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കിയപ്പോള്‍ അനുകൂലിച്ച…
Read MoreTag: PRASANTH BHUSHAN
പണി പാളി..! ആന്റി റോമിയോ സ്ക്വാഡ് യുപിയില്‍ സദാചാര ഗുണ്ടായിസം കാണിക്കുന്നു; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവിഷ്കരിച്ച സ്ക്വാഡിനെതിരേ സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത്
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥേ ആവിഷ്കരിച്ച ആന്റി റോമിയോ സ്ക്വാഡിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ക്വാഡിലെ അംഗങ്ങള്‍ സദാചാര പോലീസ് കളിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ സ്ക്വാഡ് പിരിച്ചുവിടണമെന്നുമാണ് പ്രമുഖ സ്ത്രീസംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനന്‍ സെന്‍, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവര്‍ എന്നിവരുടെ സംഘമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വര്‍ധിച്ചു വരുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും സ്ത്രീപക്ഷ വാദികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ഉദ്യമം സദാചാര പോലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സദാചാര ഗുണ്ടായിസത്തിന്റെ ഭീകരമുഖമാണ് യുപിയില്‍ കാണാന്‍ കഴിയുന്നത്. കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ്…
Read More