ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടിയാണ് പ്രസീത മേനോന്. മലയാള സിനിമയില്‍ നിരവധി ജനപ്രിയ വേഷങ്ങള്‍ ചെയ്ത പ്രസീത കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ്. സിനിമയില്‍ നിരവധി ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്. മിനിസ്ക്രീനിലും പ്രസീത സജീവമാണ്. അതേ സമയം പ്രസീതയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ അമ്മായി എന്ന കഥാപാത്രമായിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സജീവമായ പ്രസീതയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ തുടങ്ങുന്നത് നൈജീരിയയില്‍ വെച്ചാണ്. 1976ല്‍ നൈജീരിയയിലാണ് പ്രസീത മേനോന് ജനിക്കുന്നത്. മാതാപിതാക്കളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവള്‍. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു. നടിയുടെ അച്ഛന് ഗോപാല…
Read More