ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് മുന്‍ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍. നിര്‍ദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേര്‍ന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിഷോര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിര്‍പ്പാണ് നിതീഷ്…
Read MoreTag: prashanth kishore
പ്രശാന്ത് കിഷോര്‍ സജീവരാഷ്ട്രീയത്തിലേക്ക് ! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലേറാന്‍ സഹായിച്ച രാഷ്ട്രീയ ചാണക്യന്റെ അരങ്ങേറ്റം ജെഡിയുവിലൂടെ ?
ന്യൂഡല്‍ഹി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ അധികാരത്തിലേറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പ്രശാന്ത് കിഷോര്‍ അംഗത്വം തേടിയേക്കും. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അദ്ദേഹം തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ‘ബിഹാറില്‍ നിന്നും എന്റെ പുതിയ യാത്ര തുടങ്ങുന്നതിനെ സംബന്ധിച്ച് ഏറെ ആവേശഭരിതനാണ്,’ എന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു. 2018 ഫെബ്രുവരിയിലാണ് പ്രശാന്ത് കിഷോര്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റാണിത്. ബിജെപിയില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിനു ശേഷം 2015ലെ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കു വേണ്ടി പ്രചരണം നടത്തിയതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് പ്രശാന്ത് കിഷോര്‍. കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രശാന്ത് സൂചന…
Read More