പത്തനംതിട്ട: താനോ തന്റെ കാമുകൻ എന്നു പറയുന്നയാളോ അച്ഛന്റെ മരണത്തിൽ ഉത്തരവാദികളല്ലെന്നും തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നുമുള്ള വാദവുമായി ഇലന്തൂരിൽ മർദനമേറ്റു മരിച്ച പ്രവാസി സജീവിന്റെ മകൾ. ഇന്നലെ പത്തനംതിട്ട പ്രസ്ക്ലബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പെണ്കുട്ടി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചത്. സൗദിയിലായിരുന്ന സജീവൻ വീട്ടിലെത്തിയ ദിവസം മുതൽ വഴക്കായിരുന്നുവെന്നും തന്നെയും രോഗബാധിതയായി കിടക്കുന്ന മാതാവിനെയും തുടരെ മർദിച്ചതായും പെണ്കുട്ടി പറഞ്ഞു. ഇതേത്തുടർന്ന് തങ്ങൾ മെഴുവേലിയിലെ മാതൃഗൃഹത്തിലേക്കു താമസം മാറ്റിയിരുന്നു. ഇലന്തൂരിൽ സഹകരണ ബാങ്കിൽ താത്കാലിക ജോലിയുണ്ടായിരുന്ന താൻ അച്ഛൻ ആശുപത്രിയിലായ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതൃഗൃഹത്തിലെത്തിയ അച്ഛൻ അവിടെ താഴെ വീണതായി പറയുന്നു. അവിടെ എന്തു നടന്നുവെന്ന് തനിക്കറിവില്ല. താനോ തന്റെ കാമുകനായി പറയുന്ന വള്ളിക്കോട് സ്വദേശിയോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു. യാഥാർഥ്യങ്ങൾ മറുച്ചുവച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നതെന്നും ഇതേത്തുടർന്ന് തനിക്കു ജോലി നഷ്ടമായെന്നും യുവതി പറഞ്ഞു. താനുമായി ഇഷ്ടത്തിലുള്ള…
Read MoreTag: pravasi sajeev death
ഇലന്തൂരിലെ പ്രവാസി സജീവന്റെ മരണം ക്രൂരമായ മർദന മേറ്റതിനെ തുടർന്ന്; മകളുടെ കാമുകനെ സംശയിച്ച പോലീസിനെ ഞെട്ടിച്ച് പിടിയിലായത് ഭാര്യയുടെ വീടിന് സമീപത്തെ യുവാവ്; കോലഞ്ചേരിയിലെ കൊലയിലേക്ക് നയിച്ച സംഭവം ഇങ്ങനെ…
കോഴഞ്ചേരി: ഇലന്തൂർ ഇടപ്പരിയാരം കൊല്ലംപാറ വിജയവിലാസത്തിൽ സജീവ് (54) മർദനമേറ്റ് മരിച്ച കേസിൽ കുറിയാനിപ്പള്ളി ലക്ഷ്മീപുരത്ത് അരുൺലാലിനെ (കൊച്ചുമോൻ – 33) ഇലവുംതിട്ട പോലീസ് അറസ്റ്റുചെയ്തു. കൂട്ടുപ്രതി ലാൽഭവനിൽ പ്രേംലാലിനെ പോലീസ് തെരയുന്നു. നേരത്തെ മകളുടെ കാമുകനെ സംശയിച്ചിരുന്നെങ്കിലും പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അരുൺലാലിന്റെ പങ്ക് തെളിഞ്ഞത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെയും ഡിവൈഎസ്പി കെ. സജീവിന്റെയും മേൽനോട്ടത്തിൽ ഇലവുംതിട്ട ഇൻസ്പക്ടർ ചന്ദ്രബാബു, എസ്ഐമാരായ എ. അനീസ്, വി. ആർ. വിശ്വനാഥ്, എഎസ്ഐമാരായ ലിൻസൺ, അജികുമാർ, അശോകകുമാർ, സിപിഒമാരായ ബിനോയ്, വിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസ് സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു ബസ് ജീവനക്കാരനുമായി തന്റെ മകൾ പ്രണയത്തിലായ വിവരം അറിഞ്ഞാണ് കഴിഞ്ഞ 23ന് പ്രവാസിയായ സജീവ് ജോലി രാജിവച്ച് നാട്ടിലെത്തിയത്. തുടർന്ന് മകളെ പിന്തിരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മകൾ അമ്മയോടൊപ്പം മെഴുവേലി…
Read More