വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് ഞാന്‍ നല്‍കുന്നത് ! ദിലീപേട്ടന്‍ നേരിട്ടത് മോശം അനുഭവങ്ങള്‍; താന്‍ ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണെണ് പ്രയാഗ…

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്‍വിജയം നേടിയ ചിത്രമാണ് രാമലീല. ആ സിനിമയുടെ വിജയത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ചിത്രത്തിനെക്കുറിച്ചും നായകനായ ദിലീപ് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസു തുറക്കുകയാണ് നായികയായ പ്രയാഗ മാര്‍ട്ടിന്‍.’രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുളള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നിര്‍മ്മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാനാദ്യമായി കാണുന്നത്. അതിനുശേഷം രാമലീലയില്‍ അദ്ദേഹത്തിന്റെ നായികയായി. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. അഭിനയത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുമ്പോള്‍ മോളേ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണമെന്നൊക്കെ പറഞ്ഞു തരുന്നയാളാണ് ദിലീപേട്ടന്‍. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെയൊരു ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം…

Read More