കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്ന മാര്‍ഗ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ വാക്സിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Read MoreTag: pregnant ladies
ഗര്‍ഭിണികള്‍ക്ക് മാതളനാരങ്ങ ജ്യൂസ് കുടിക്കാമോ ? കുടിച്ചാല്‍ എന്തുസംഭവിക്കും…മാതള നാരങ്ങയുടെ ഗുണഗണങ്ങള്‍ ഇങ്ങനെ…
മാതളനാരങ്ങ ജ്യൂസ് ഗര്‍ഭിണികള്‍ക്ക് കുടിക്കാമോ ? കുടിക്കാമെന്നാണ് ചോദ്യത്തിനുത്തരം. മാതളനാരങ്ങ ജ്യൂസ് ഗര്‍ഭസ്ഥശിശുക്കളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പുതിയ കണ്ടെത്തല്‍. പോളിഫിനോള്‍സ് ധാരാളം അടങ്ങിയതാണ് മാതളനാരങ്ങ. ഇതാണ് കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് അനുകൂലമാകുന്നത്. ആന്റിഓക്‌സിഡന്റ് വിഭാഗങ്ങളായ tannic acid, ellagitannins എന്നിവ ചേര്‍ന്നതാണ് പോളിഫിനോള്‍സ്. നട്‌സ്, ബെറി, റെഡ് വൈന്‍, ചായ എന്നിവയില്‍ Intrauterine growth restriction (IUGR) അതായതു ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് തകരാറുകള്‍ സംഭവിക്കുന്ന അവസ്ഥയിലുള്ള അമ്മമാരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ IUGR സാധ്യതയുള്ള അമ്മമാര്‍ക്ക് 24-43 ആഴ്ചകള്‍ക്കിടയില്‍ എട്ടു ഔന്‍സ് മാതളനാരങ്ങയുടെ നീര് കൊടുത്തിരുന്നു. ഇതവരുടെ പ്രസവസമയം വരെ ദിവസവും തുടരുകയും ചെയ്തു. ഇവര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് നേരത്തെ കണ്ടതിനെക്കാള്‍ ബ്രെയിന്‍ ഡവലപ്പ്‌മെന്റ് ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍…
Read Moreഗര്‍ഭിണികളായെ സ്ത്രീകള്‍ക്ക് ആമസോണില്‍ നേരിടേണ്ടി വരുന്നത് കടുത്ത പീഡനങ്ങള്‍ ! പരാതിയുമായി രംഗത്തെത്തിയത് ഏഴു സ്ത്രീകള്‍…
ആമസോണ്‍ കമ്പനിയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളെന്ന് പരാതി. ഗര്‍ഭിണിയായി എന്ന കാരണത്താല്‍ ഒരു യുവതിയെ കമ്പനി ഗോഡൗണിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായാണ് വിവരം.ഇക്കാര്യം പറഞ്ഞ് നല്‍കിയ കേസിന്റെ ചുവടുപിടിച്ചു നല്‍കിയ അന്വേഷണം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു. ഏഴു പേരാണ് ഇത്തരം ആരോപണം കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കക്കാരിയായ ബെവര്‍ലി റോസെയ്ല്‍സ് ( Beverly Rosales) കമ്പനിക്കെതിരെ നല്‍കിയ പരാതിയാണ് ഇത്തരം മുന്‍ കേസുകളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രേരണയായത്. കഴിഞ്ഞ ഒക്ടോബറില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അതിനെപ്പറ്റി ആദ്യം അറിയിക്കേണ്ടയാള്‍ ആമസോണിലെ തന്റെ മാനേജരാണല്ലോ എന്നോര്‍ത്താണ് ബെവര്‍ലി അദ്ദേഹത്തോട് കാര്യം പറഞ്ഞത്. ബെവര്‍ലിക്ക് ഫുള്‍ഫില്‍മെന്റ് സെന്ററില്‍ പത്തു മണിക്കൂര്‍ ജോലിയാണ്. തനിക്കിനി ഇടയ്ക്ക് അല്‍പം വിശ്രമമൊക്കെ വേണമായിരിക്കുമല്ലോ എന്ന ചിന്ത കാരണമാണ് മാനേജരോട് പറയാന്‍ തീരുമാനിച്ചത്. ഇത്ര ആയാസമില്ലാത്ത മറ്റൊരു വിഭാഗത്തിലേക്ക് തന്നെ മാറ്റിയിരുന്നെങ്കില്‍ എന്നും അവര്‍ ആഗ്രഹിച്ചു.…
Read More