വീട്ടിലെ ഗര്‍ഭിണിപ്പൂച്ചകള്‍ക്ക് ‘വളകാപ്പ്’ നടത്തി ദമ്പതികള്‍. സായിബാബ കോളനി വെങ്കിട്ടാപുരത്തെ ഉമാമഹേശ്വരന്‍, ശുഭ മഹേശ്വരന്‍ ദമ്പതികളാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ പിറക്കാന്‍ വേണ്ടി പൂച്ചകള്‍ക്ക് വളകാപ്പ് ചടങ്ങ് നടത്തിയത്. ആര്‍എസ് പുരത്തെ പെറ്റ് ക്ലിനിക്കിലായിരുന്നു ചടങ്ങുകള്‍. ദമ്പതികളുടെ വളര്‍ത്തു പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പു ചടങ്ങാണ് ആഘോഷമായി നടന്നത്. പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന് 14 മാസവും ഷീരയ്ക്ക് ഒമ്പതു മാസവുമാണു പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗര്‍ഭിണികളാണ്. 71 ദിവസത്തോളമാണ് ഇവയുടെ ഗര്‍ഭ കാലം. ഗര്‍ഭിണികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനാണ് സാധാരണ വളകാപ്പു ചടങ്ങ് നടത്തുക. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ ഗര്‍ഭിണിക്കു പോഷകാഹാരങ്ങള്‍ നല്‍കി വളയണിയിക്കും. ഇതുപോലെ, പൂച്ചകളെ അലങ്കരിച്ച് മധുരം നല്‍കിയ ശേഷം വളയണിയിച്ചു. സ്വന്തം കുടുംബാംഗങ്ങളെ പോലെ വളര്‍ത്തുന്നതിനാലാണു പൂച്ചകളുടെ വളകാപ്പ് നടത്തിയതെന്ന് ഉമാമഹേശ്വരനും ശുഭയും പറഞ്ഞു. കോഴിയിറച്ചിയും മീനും…
Read More