ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതിയെ കാമുകന് വെടിവെച്ചു കൊന്നു. ഹരോള്‍ഡ് തോംപ്സണ് (22) എന്നയാളാണ് തന്റെ കാമുകിയായ ഗബ്രിയേല ഗോണ്‍സാലസിനെ (26) മാളിലെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് വെടിവെച്ചുകൊന്നതെന്നു പോലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗര്‍ഭഛിദ്രം അനുവദിക്കുന്ന കൊളറാഡോയിലേക്ക് യുവതി പോയിരുന്നു. 800 മൈല്‍ ദൂരംസഞ്ചരിച്ചാണ് യുവതി കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്താനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആറ് ആഴ്ച കഴിഞ്ഞാല്‍ അടിയന്തര ഘട്ടത്തിലൊഴികെ ടെക്സസില്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കില്ല. ഗര്‍ഭഛിദ്രം നടത്തുന്നതിന് തോംപ്സണ് എതിരായിരുന്നു. കൊളറാഡോയില്‍ പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ് യുവതിയെ വെടിവെച്ചു കൊന്നത്. രാവിലെ ഏഴരയോടെ പാര്‍ക്കിങ് സ്ഥലത്ത് ഇരുവരും കണ്ടുമുട്ടി. കലഹത്തെത്തുടര്‍ന്ന് തോംപ്സണ് ഗബ്രിയേലയുടെ തലയ്ക്കുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തോംപ്സണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു.
Read MoreTag: pregnant women
ഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി യുവാവ് ! വീഡിയോ പകര്‍ത്തി ഭാര്യ;ഞെട്ടിക്കുന്ന സംഭവം…
ഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പോലീസിന്റെ പിടിയിലായി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയെ ആണ് യുവാവ് ബലാല്‍സംഗം ചെയ്തത്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒഡീഷയിലെ ജഗനാത്പുര്‍ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്റെ വീട്ടിലെത്തിയത്. ആശ വര്‍ക്കറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിന് നല്കിയ…
Read Moreമെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള മതില്‍ച്ചാട്ടം പിഴച്ചു ! 23കാരിയായ ഗര്‍ഭിണി മതിലില്‍ കുടുങ്ങി;പിന്നീട് സംഭവിച്ചത്…
നിയമവിരുദ്ധമായി മെക്സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്താനുള്ള ശ്രമത്തിനിടെ ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി. ഹോണ്ടുറാസില്‍ നിന്നുള്ള ഇരുപത്തിമൂന്നു വയസുകാരിയാണ് അതിസാഹസത്തിനു മുതിര്‍ന്നത്. എല്‍ പാസോയ്ക്കും ക്വീഡാഡ്് ജൂറോസിനു മധ്യേയുള്ള മതിലിലാണ് ഇവര്‍ വലിഞ്ഞുകയറിയത്. പതിനെട്ടടി വരെ എത്തിയപ്പോള്‍ കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി യുവതിയെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് (സി.ബി.പി.) വ്യക്തമാക്കി. പരിശോധനയ്ക്കു ശേഷം 42-ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്സിക്കോയിലേക്ക് വിട്ടു. ആരോഗ്യപ്രശ്നമുള്ളവര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42. രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറലായി. മതിലില്‍നിന്ന് ഇറങ്ങാന്‍ സി.ബി.പി. സഹായിക്കുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം.
Read Moreഗര്‍ഭിണികള്‍ വാക്സിനെടുത്താല്‍ എന്തു സംഭവിക്കും ? പുതിയ പഠനത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. വാക്സിന് ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം കോവിഡ് വാക്സിന് ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഗര്‍ഭിണിയായ ഒരു സ്ത്രീ വാക്സിന് എടുത്താല്‍ അവര്‍ നേടുന്ന പ്രതിരോധ ശക്തി ഗര്‍ഭസ്ഥ ശിശുവിലേക്കും പകരും. അതായത്, ഒരു ഗര്‍ഭിണി വാക്സിന് എടുക്കുക വഴി, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാന്‍ ഇത് സഹായിക്കും എന്നര്‍ത്ഥം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ചാല്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന…
Read Moreഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍ ! ലൗജിഹാദ് നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് യുവതി…
ലൗജിഹാദ് നിയമം ചുമത്തി ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന പരാതിയുമായി യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാരം(മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. യഥാര്‍ഥ…
Read Moreകൊച്ചിയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘത്തില്‍ നാല് ഗര്‍ഭിണികളും ! മുനമ്പത്തെ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കൊച്ചിയിലെ മുനമ്പം ഹാര്‍ബര്‍ വഴി ബോട്ടില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ച സംഘത്തില്‍ നാലു ഗര്‍ഭിണികളുമെന്ന് വിവരം.13 കുടുംബങ്ങളിലായുള്ള 41 പേരാണ് പുറപ്പെട്ടിരിക്കുന്നത്. യാത്രയ്ക്കു മുന്‍പ് ഒരു മാസത്തേക്കുള്ള മരുന്നു ശേഖരിക്കാനും സംഘം ശ്രമിച്ചിരുന്നു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനവും സംഘം നിറച്ചു. കുടിവെള്ളം ശേഖരിക്കാന്‍ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കറുകള്‍ വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്സാക്ഷികള്‍ അറിയിച്ചു. മുനമ്പത്തെ റിസോര്‍ട്ടില്‍ നിന്നു കണ്ടെത്തിയ ബാഗുകളില്‍ സ്വര്‍ണാഭരണങ്ങളാണെന്നും വിവരമുണ്ട്. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ…
Read Moreഇതാണ് യഥാര്‍ഥ ജനമൈത്രി പോലീസ് ! ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് ചവിട്ടുപടിയായത് പോലീസുകാരുടെ മുതുക്; വീഡിയോ വൈറലാവുന്നു…
ചെന്നൈ: പോലീസുകാരെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്ന ഇക്കാലത്ത് പോലീസിന്റെ വിശ്വസ്തത തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പോലീസുകാര്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. സിഗ്നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. തമിഴ്നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്, മണികണ്ഠന് എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.അപ്രതീക്ഷിതമായി വന്ന സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ പറയുകയായിരുന്നു. യാത്രക്കാരായ…
Read Moreപ്രസവിക്കാനായി ഈ അമ്മ ചെയ്തുകൂട്ടിയ സാഹസം അറിഞ്ഞാല്‍ തലയില്‍ കൈവച്ചു പോകും; സാഹസിക യാത്രയുടെ അനുഭവങ്ങള്‍ ആരെയും അമ്പരപ്പിക്കും…
ഒരു കുഞ്ഞിന് ജന്മം നല്‍കുക, ഒരു മാതാവാകുന്ന എന്നത് ഏതു സ്ത്രീയെയും സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. മിക്കവാറും ആള്ക്കാര് ഇക്കാര്യത്തിനായി കഴിയാവുന്ന എല്ലാ സൗകര്യങ്ങളും മുന്‍കൂറായി സംഘടിപ്പിക്കുകയും ആശുപത്രികളില്‍ വേണമെങ്കില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയും ചെയ്യും. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയായ ലഡാക്കിലെ കുടുംബങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തിനായി തൊട്ടടുത്ത ആശുപത്രിയില്‍ എത്താനായി കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നത് 45 മൈലുകളാണ്. നഗരത്തിലെ ലിംഗ്ഷെഡ് ആശുപത്രിയില്‍ പോയി വരാന്‍ അപകടകരമായ സാഹചര്യങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിക്കുന്നത് പത്തു ദിവസമാണ്. തണുപ്പു കാലത്ത് മൈനസ് 35 ഡിഗ്രി കൊടും തണുപ്പില്‍ 11,123 അടി ഉയരത്തില്‍ മലമുകളിലെ തണുത്തുറഞ്ഞുപോയ ഛാഡര്‍നദി കൂടി കടന്നു വേണം പോകാന്‍. അങ്ങോട്ടും തിരിച്ചുമുള്ള സകല സാധാന സാമഗ്രികള്‍ക്കുമൊപ്പം തങ്ങളുടെ മക്കളെ കൂടി വഹിച്ചാണ് യാത്ര. രാത്രിയില്‍ പര്‍വ്വത നിരയിലെ ഗുഹകളാണ് അഭയം. പകല്‍ എട്ടു മണിക്കൂറോളം നടപ്പ് തുടരും.…
Read Moreഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസ് സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തി; റോഡില്‍ തെറിച്ചു വീണ് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം…വനിതാ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. ഉഷ സ്കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന് ഇവരുടെ സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി.…
Read Moreസിസേറിയന് മതിയെന്ന് ഗര്‍ഭിണി; പറ്റില്ലെന്നു ഭര്‍ത്താവും ബന്ധുക്കളും; ഒടുവില്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും യുവതി എടുത്തു ചാടി; ശേഷം സംഭവിച്ചത്…
കടുത്ത പ്രസവവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന കലശലായപ്പോള്‍ സിസേറിയന് മതിയെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും ഇത് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. യുവതിയും ഭര്‍ത്താവും രണ്ടു തട്ടിലായതോടെ ആശുപത്രി അധികൃതരും വെട്ടിലായി. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് മരിച്ചത്. ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. വേദന കടുത്തതോടെ യുവതി സിസേറിയന് മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സാധാരണ പ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോടെ ആശുപത്രി അധികൃതരും കുടുങ്ങി. വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍…
Read More