യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു. എന്നാല്‍,…
Read MoreTag: pregnant
പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയും ! ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തരുതെന്ന് രണ്ടത്താണി…
സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നും നാടിന്റെ സംസ്കാരം എന്താവുമെന്നും രണ്ടത്താണി ചോദിച്ചു. പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കവെ അബ്ദുറഹ്മാന് രണ്ടത്താണി വ്യക്തമാക്കി. രണ്ടത്താണിയുടെ വാക്കുകള്‍ ഇങ്ങനെ…ഏതു കോളജിലും 70-80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും…ഇങ്ങനെയായിരുന്നു രണ്ടത്താണിയുടെ വാക്കുകള്‍. അതേസമയം വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജന്‍ഡയെന്ന് സംശയമെന്നും…
Read Moreഭര്‍ത്താവിനോട് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ബ്ലീഡിംഗ് ആയി ! തന്റെ ഗര്‍ഭകാലത്ത് ഉണ്ടായ അനുഭവം വെളിപ്പെടുത്തി ദര്‍ശന…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ പ്രകടനമാണ് ദര്‍ശനയെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഇടയ്ക്ക് വച്ച് സീരിയലില്‍ നിന്നും താരം പിന്മാറിയിരുന്നു. താനും അനൂപുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹം കഴിഞ്ഞ് ഒരു മകന് ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നുമൊക്കെ ദര്‍ശന മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ നേരിട്ട അവസ്ഥകളെ കുറിച്ചും ദര്‍ശന വെളിപ്പെടുത്തുകയാണ്. തന്റെ ആദ്യഗര്ഭകാലം വളരെ അപകടകരമായ അവസ്ഥയിലായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. താന്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ഷൂട്ടിംഗിനിടയില്‍ വെച്ച്…
Read Moreപതിനേഴുകാരിയെ പ്രേമം നടിച്ച് പലയിടത്തു കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! ഒരു കുട്ടിയുടെ പിതാവായ യുവാവ് പിടിയില്‍…
പതിനേഴുകാരിയെ പ്രേമം നടിച്ച് പലയിടത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കുട്ടിയുടെ പിതാവാണ്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായശേഷം കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി 20കാരി ! പെണ്‍കുട്ടി പോക്സോ കേസില്‍ അറസ്റ്റില്‍…
പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ ലൈംഗികമായി ഉപയോഗിച്ച 20കാരി അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് കാണിച്ച് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് തന്നെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിക്കൊപ്പം താമസിച്ചു വന്നിരുന്നതായി കണ്ടെത്തിയത്. ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ വിവാഹിതരായിരുന്നോവെന്നും പോലീസ് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് യുവതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreഗര്‍ഭിണികള്‍ മിണ്ടാന്‍ പാടില്ലെന്നുണ്ടോ ? ഗര്‍ഭിണിയായതിനു ശേഷം മഷൂറ ഒന്നും മിണ്ടുന്നില്ലെന്ന് ബഷീര്‍ ബഷി…
ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീര്‍ ബഷി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്ലി വ്ളോഗ് ചെയ്യും. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നു പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി…
Read Moreരക്തം വാര്‍ന്ന് നിലത്തു വീണ് പുളഞ്ഞ ആനിയ്ക്കു മുമ്പിലേക്ക് റിനു എത്തി ! ദൈവദൂതനെപ്പോലെ രക്ഷിച്ചത് രണ്ടു ജീവന്…
പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുക മനുഷ്യരിലൂടെയാണെന്ന് പറയാറുണ്ട്. പലര്‍ക്കും രക്ഷകരായി ദൈവനിയോഗം പോലെയാവും പലരുടെയും ആഗമനം. ആനിയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ എത്തിയ ആ മാലാഖ റിനു എന്ന 22കാരിയായിരുന്നു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ആനിയും കുഞ്ഞും ഇന്ന് ജീവനോടിരിക്കുന്നുവെങ്കില് നന്ദി പറയേണ്ടത് റിനുവിന്റെ സമയോചിതമായ ഇടപെടലിനാണ്. വാടകവീട്ടില്‍ ആനി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ് വരികയായിരുന്നു. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ അവശയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആനിക്ക് പ്രസവ വേദന ആരംഭിച്ചത്. വീടിന് പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രസവ വേദനയില്‍ ആനി പുളയുകയായിരുന്നു. ആനിയുടെ നിലവിളി കേട്ടാണ് പുലര്‍ച്ചെ ജോലിക്ക് പോകാനായി അതി വഴി കടന്നുപോയ റിനു ഓടിയെത്തിയത്. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് റിനു. എന്നാല്‍ ഗര്‍ഭകാല പരിചരണത്തില്‍ ഒരു മുന്‍പരിചയവും…
Read Moreമര്യാദയ്ക്ക് വസ്ത്രം അഴിച്ചു മാറ്റിക്കോ…അല്ലെങ്കില്‍ കൂടുതല്‍ പേരെ വിളിക്കും ! 16കാരി ഗര്‍ഭിണിയോട് റഷ്യന്‍ സൈനികന് ചെയ്തത് കൊടുംക്രൂരത…
യുക്രൈന് അധിനിവേശത്തിനിടെ റഷ്യന്‍ സൈനികര്‍ ചെയ്ത കിരാത പ്രവൃത്തികള്‍ ഓരോന്നായി വെളിയില്‍ വരികയാണ്. ഖേര്‍സണ്‍ മേഖലയിലെ ഗര്‍ഭിണിയായ പതിനാറുവയസ്സുകാരിയെ റഷ്യന്‍ സൈനികന് ബലാത്സംഗത്തിനിരയാക്കിയെന്ന വാര്‍ത്ത ലോകമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. പതിനാറ് വയസ്സുകാരി ആറ് മാസം ഗര്‍ഭിണിയായിരുന്നു. റഷ്യന്‍ സൈനികന് തന്നെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ആക്രമണത്തെ തുടര്‍ന്ന് ദിവസങ്ങളായി വീടിന്റെ അടിയിലെ ബങ്കറില്‍ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സൈനികന് മദ്യപിച്ചെത്തിയത്. ‘കുട്ടികള്‍ക്ക് എത്ര പ്രായമുണ്ടെന്ന് അയാള്‍ അമ്മയോട് ചോദിച്ചു. 12-ഉം 14-ഉം വയസ്സുള്ള സഹോദരിമാരും ഞാനുമായിരുന്നു ഉണ്ടായിരുന്നത്. എന്നോട് അടുത്തേക്ക് ചെല്ലാനും വസ്ത്രം അഴിച്ചുമാറ്റാനും അയാള്‍ പറഞ്ഞു. പറ്റില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ വഴങ്ങുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം 20 പേരെ കൂടി കൊണ്ടുവരുമെന്നും പറഞ്ഞ്…
Read Moreപതിനേഴുകാരിയെ ഗര്‍ഭിണിയാക്കിയ 12കാരന് പിടിയില്‍ ! പതിനേഴുകാരി പെണ്‍കുഞ്ഞിന് ജന്മം നല്കി…
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 12കാരന് പിടിയിലായി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 17ന് മാതാപിതാക്കള്‍ പതിനേഴുകാരിയെ രാജ മിരാസുദര് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഒമ്പത് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവള് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും സ്കൂള്‍ പഠനം ഉപേക്ഷിച്ചവരാണെന്നും ഒരേ അയല്പക്കത്താണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വാസയോഗ്യമാണോ എന്നതില്‍ സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. തന്റെ വീടിന്റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പോലീസിനോട് പെണ്‍കുട്ടി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ 12കാരനെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പോക്സോ നിയമപ്രകാരമാണ് 12കാരനെതിരെ…
Read Moreഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ വീണ്ടും ഗര്‍ഭം ധരിച്ചു ! വിചിത്ര പ്രതിഭാസം വിശദീകരിച്ച് യുവതി…
ഗര്‍ഭിണിയായിരിക്കെത്തന്നെ വീണ്ടും ഗര്‍ഭിണിയാകുക എന്നത് ലോകത്ത് തന്നെ അപൂര്‍വമാണ്. ഇത്തരത്തില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ അപൂര്‍വ ഭാഗ്യത്തെക്കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയയിലെ യുവതി. തന്റെ രണ്ട് പെണ്മക്കളെ പരസ്പരം അഞ്ച് ദിവസത്തെ വ്യത്യാസത്തിലാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ പാബ്ലോയില്‍ നിന്നുള്ള ഒഡാലിസ് പറയുന്നത്. ഈ കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിന് മുന്‍പത്തെ ഗര്‍ഭം അലസിപ്പോയതിനാല്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഒഡാലിസും ഭര്‍ത്താവ് അന്റോണിയോ മാര്‍ട്ടിനെസും വളരെ സന്തോഷത്തിലായിരുന്നു. 2020 നവംബറിലാണ് ഇവര്‍ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നത്. ഗര്‍ഭം ധരിച്ച് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പരിശോധനകള്‍ക്ക് ശേഷം പരിശോധനയ്ക്ക് പോയപ്പോള്‍ ഒരേ ആഴ്ചയില്‍ വ്യത്യസ്ത സമയങ്ങളില്‍ ഗര്‍ഭം ധരിച്ച രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളതെന്നാണ് ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്. അപൂര്‍വ പ്രതിഭാസമായ സൂപ്പര്‍ഫെറ്റേഷന്‍ ആയിരുന്നു ഇങ്ങനെയൊരു ഗര്‍ഭധാരണം നടക്കാന്‍ കാരണമായത്. ആദ്യ ഗര്‍ഭധാരണം കഴിഞ്ഞ് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് രണ്ടാമത്തേത് സംഭവിക്കാം.…
Read More