പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! യുവാവ് അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറു വയസുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് അടുത്തു കൂടിയ നിധീഷ് വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. നിധീഷ് താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

പീഡിപ്പിച്ച വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക ! ലൈംഗിക പീഡനകേസ് തള്ളിക്കളഞ്ഞ് കോടതി;ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു…

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിയെ വിവാഹം കഴിച്ചതോടെ കുറ്റവിമുക്തയായി അധ്യാപിക. അമേരിക്കയിലെ മിസൗറിയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞതോടു കൂടി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് കോടതി തള്ളിക്കളയുകയായിരുന്നു. 2019 ഫെബ്രുവരിയിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്ന വിവരം പുറത്തായത്. ജനുവരി 14നും 21നും ഇടയ്ക്ക് നിരവധി തവണ ഇരുവരും ലൈംഗികമായി ബന്ധപ്പെട്ടു. അന്ന് അധ്യാപികയായ ബെയിലി ടര്‍ണറുടെ പ്രായം 23 വയസ്സും വിദ്യാര്‍ഥിയുടെ പ്രായം 19 വയസുമായിരുന്നു. സംഭവം പുറത്തായതോടെ കൂടി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബെയ്‌ലിയെ പിരിച്ചു വിട്ടു.അധ്യാപികയുടെ വീട്ടില്‍ വച്ച് ആയിരുന്നു ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാല്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച ശേഷം അധ്യാപികയ്ക്ക് എതിരെയുള്ള കുറ്റം കോടതി തള്ളിക്കളയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ വൈവാഹിക പദവി ഉള്ളതിനാല്‍ കോടതിയില്‍ ഭാര്യക്കെതിരെ മൊഴി നല്‍കാന്‍ കഴിയില്ല എന്ന്…

Read More

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു; യുവാവ് അറസ്റ്റില്‍…

വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയായപ്പോള്‍ മര്‍ദ്ദനത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു. യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച…

Read More

ഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം…

Read More

മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…

മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇസ്രയേലി ജയിലില്‍ ‘പുരുഷ ബീജം’ പുറത്തേക്ക് കടത്തിയത് ചിപ്‌സ് പാക്കറ്റില്‍ ! കുഞ്ഞിന് ജന്മം നല്‍കിയത് അനവധി സ്ത്രീകള്‍…

ഇസ്രയേലി ജയിലുകളിലെ ബീജ കള്ളക്കടത്തിനെക്കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പലസ്തീനി യുവാവ്. ജറുസലേം പോസ്റ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്‌കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു’. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്.…

Read More

ഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…

ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്‌കറിനെയാണ് (35) വാഴക്കാട് എസ്‌ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…

Read More

അച്ഛന് മദ്യം വാങ്ങി നല്‍കി ആദിവാസി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു ! 10-ാം ക്ലാസ് വിദ്യാര്‍ഥിനി എട്ടുമാസം ഗര്‍ഭിണി; മൂന്നു പേര്‍ പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള യുവാക്കളാണ്. ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. പമ്പയിലാണ് സംഭവം. ഇതില്‍ രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നി പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്‌കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ്…

Read More

ഗര്‍ഭിണിയായതിന് പിന്നാലെ വിവാഹബന്ധം അവസാനിപ്പിക്കുന്നു ? വാര്‍ത്തകളോടു പ്രതികരിച്ച് സഞ്ജന ഗല്‍റാണി…

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വിവരം നടി സഞ്ജന ഗല്‍റാണി അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നടി വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയും എത്തി. ഡോക്ടര്‍ അസീസുമായുള്ള സഞ്ജനയുടെ വിവാഹം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ സഞ്ജന അസീസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. തന്നെ കുറിച്ചുള്ള ഇത്തരം അടിസ്ഥാനരഹിതമായ വിവരക്കേടുകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താന്‍ സഹിക്കില്ല എന്നാണ് സഞ്ജന പറയുന്നത്. എന്തുകൊണ്ടാണ് രഹസ്യമായി വിവാഹം കഴിച്ചതെന്ന് സഞ്ജന നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ചടങ്ങായി വിവാഹം നടത്തിയത് എന്നാണ് സഞ്ജന പറഞ്ഞത്. വിവാഹത്തിനായി താന്‍ കരുതി വച്ചിരുന്ന പണം കന്നഡ സിനിമയിലെ ടെക്നീഷ്യന്‍മാര്‍ക്കായി നല്‍കിയതായും നടി വ്യക്തമാക്കിയിരുന്നു.

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! 68 വയസ്സുകാരന് ‘ട്രിപ്പിള്‍ ശിക്ഷ’ വിധിച്ച് കോടതി…

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം എടശ്ശേരി കുടമ്പറമ്പത്ത് വീട്ടില്‍ കൃഷ്ണന്‍ കുട്ടിയെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി മാര്‍ക്കറ്റില്‍ നിന്നു മത്സ്യം കൊണ്ടു വന്ന് പ്രതി വീട്ടില്‍ വച്ചു വില്‍ക്കാറുണ്ടായിരുന്നു. മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആര്‍. രതീഷ് കുമാര്‍, സി. ആര്‍. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 25 സാക്ഷികളെ…

Read More