വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കേവിള ഇക്ബാല്‍ നഗര്‍ കിഴക്കന്റഴികം അബ്ദുള്‍ ഹക്കീമിന്റെ മകന്‍ ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഒളിവില്‍ പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം ഏറ്റു പറഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോണ്‍ കോള്‍ രേഖകളും പരിശോധിച്ചു. സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച…
Read MoreTag: pregnant
കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ വന്‍വീഴ്ചയെന്ന് ആരോപണം !കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്‌ക്കൊപ്പം വാര്‍ഡിലുണ്ടായിരുന്നത് 40 ഗര്‍ഭിണികള്‍…
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിച്ച ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നാല്‍പതോളം ഗര്‍ഭിണികള്‍ ഉണ്ടായിരുന്ന നാലാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഇവരെ ഫലം പോസീറ്റിവായതോടെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരോടൊപ്പം വാര്‍ഡിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കോവിഡ് പരിശോധനയ്ക്ക് അയച്ചതെന്നും നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി വൃത്തങ്ങള്‍ തയാറായില്ലെന്നുമാണ് ആരോപണം. ഇവരില്‍ ഭൂരിഭാഗം പേരെയും സിസേറിയനു വിധേയരാക്കുകയും മറ്റുള്ളവരെ വീടുകളിലേക്കു മടക്കി അയക്കുകയും ചെയ്തു. വ്യാഴാഴ്ച നാലാം വാര്‍ഡിലുണ്ടായിരുന്ന അമ്മയ്ക്കും വെള്ളിയാഴ്ച മറ്റൊരു ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിസേറിയനു വിധേയയാക്കിയ ഗര്‍ഭിണിയുടെ കോവിഡ് പരിശോധന ഫലം വരുന്നതിനുമുന്പ് വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഉച്ചയോടെ ഇവരുടെ ഫലം പോസീറ്റിവായി. ഇതിനുശേഷമാണ് ഇവരെ നിരീക്ഷണത്തിലേക്കു മാറ്റിയത്. കോവിഡ് പോസീറ്റിവാകുന്ന ഗര്‍ഭിണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍…
Read Moreഒന്നിനു പിറകെ ഒന്നായി പതിനൊന്നു മണിക്കൂറിനുള്ളില്‍ കയറിയിറങ്ങിയത് എട്ട് ആശുപത്രികള്‍ ! ഗര്‍ഭിണിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചു. എട്ടു മാസം ഗര്‍ഭിണിയായ മുപ്പതുകാരിയാണ് മരിച്ചത്. പെട്ടെന്ന് രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലടക്കം കയറിയിറങ്ങി. എന്നാല്‍ മതിയായ ചികിത്സ ലഭ്യമായില്ല. പതിനൊന്ന് മണിക്കൂറിനിടെ എട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണകാരണമെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഗൗതമബുദ്ധ നഗര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചികിത്സ തേടിയുള്ള യാത്രയില്‍ ആംബുലന്‍സില്‍ വച്ചാണ് യുവതി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സ ലഭിച്ചില്ല. ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലന്‍സിലും പോകുകയായിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി ഓക്സിജന്‍…
Read Moreഞാന്‍ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം ! അച്ഛനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ട് ഹാര്‍ദിക് പാണ്ഡ്യ…
താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചു. ചിത്രങ്ങള്‍ സഹിതം പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കാര്യം പാണ്ഡ്യ വെളിപ്പെടുത്തിയത്. സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാന്‍കോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്. ‘നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ പ്രാര്‍ഥനകളും ആശംസകളും ഉണ്ടാകുമല്ലോ’ പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. ഈ വര്‍ഷം ആദ്യമാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ തുറന്നു പറഞ്ഞത്. നടാഷയുമൊത്തുള്ള ചിത്രം…
Read Moreനാത്തൂന്‍ ഗര്‍ഭിണിയായാല്‍ രണ്ടുണ്ട് കാര്യം ! ലോക്ക്ഡൗണ്‍ കാലത്തെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ…
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുകാരോടൊപ്പം അടിച്ചുപൊളിക്കുകയാണ് താരങ്ങളെല്ലാം. അച്ഛനമ്മമാര്‍ക്കും മുത്തശ്ശിയ്ക്കും സഹോദരനും നാത്തൂനും ഒപ്പം ഒരു അവധിക്കാലത്തിന്റെ മൂഡിലാണ് നടി അനുശ്രീയും. ലോക്ക്ഡൗണ്‍ കാല അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ അനുശ്രീ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോള്‍ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷമാണ് അനുശ്രീ പങ്കു വെച്ചിരിക്കുന്നത്. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും ആ സന്തോഷത്തിലാണ് വീട്ടുകാരെല്ലാം എന്നുമാണ് അനുശ്രീ പറയുന്നത്. ”വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. പലഹാരങ്ങള്‍, പഴങ്ങള്‍…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെയും ആതിരയുടെയും വിവാഹം. ലോക്ഡൗണിനിടെ വീട്ടുവളപ്പില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും അടുത്തിടെ അനുശ്രീ പങ്കുവച്ചിരുന്നു.” ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള…
Read Moreകോവിഡ് ബാധ ആരോപിച്ച് പൂര്‍ണ ഗര്‍ഭിണിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; രക്ഷകനായി നടന്‍ റോണി ഡേവിഡ്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…
കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ഒറ്റക്കെട്ടായി എല്ലാവരും മുമ്പോട്ടു പോകുമ്പോഴും ചില സ്വാര്‍ഥ താല്‍പര്യക്കാര്‍ നമ്മുടെ ഇടയിലുണ്ടെന്നതാണ് വസ്തുത. ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് കൊച്ചിയില്‍ നടന്ന സംഭവം. കൊച്ചി തമ്മനത്ത് കോവിഡ് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും, ഭര്‍ത്താവിനേയുമാണ് കോവിഡ് ആരോപിച്ച് ഫ്‌ളാറ്റില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിച്ചത്. ഒടുവില്‍ നടനും ഡോക്ടറുമായ റോണി ഡേവിഡിന്റെ ഇടപെടലാണ് ഇവര്‍ക്ക് രക്ഷയായത്. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫ്ളാറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികള്‍. ഇതോടെ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തി. സംഭവം മാധ്യമങ്ങളില്‍ അറിയിക്കുകയും എംഎല്‍എ, കലക്ടര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റങ്ങള്‍ നാടിന് അപമാനമെന്ന് ജില്ലാ കലക്ടര്‍ എസ്…
Read Moreഅനന്തിരവള്‍ ഗര്‍ഭിണിയാകാന്‍ കാരണം ഭര്‍ത്താവ് ! ഈ വിവരം അറിഞ്ഞയുടന്‍ രണ്ടു മക്കളുമായി വീടു വിട്ടിറങ്ങി; ഇന്ന് മകന്‍ സൈന്യത്തില്‍ ചേരാന്‍ പരിശീലിക്കുന്നതും മകള്‍ ഐപിഎസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതും കണ്ട് അഭിമാനം കൊള്ളുന്നു…
പ്രണയവും പ്രണയവിവാഹങ്ങളും സമൂഹത്തില്‍ സാധാരണമാണെങ്കിലും ഇത് പലരുടെയും ജീവിതത്തില്‍ പല രീതിയിലാണ് അനുഭവപ്പെടുക. പ്രണയിച്ച് വിവാഹം കഴിച്ച ഒരു യുവതിയുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ്. യുവാവിനും യുവതിയ്ക്കും 22 വയസുള്ളപ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഭര്‍ത്തൃഗൃഹത്തില്‍ എത്തിയ യുവതിയ്്ക്ക് അവിടെ നേരിടേണ്ടി വന്നതോ കൊടിയ പീഡനങ്ങളും. ഗര്‍ഭിണിയായിരിക്കെ ഗത്യന്തരമില്ലാതെ യുവതിയ്ക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. കുട്ടി ജനിച്ച ശേഷം വീണ്ടും ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിയെങ്കിലും അയാള്‍ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ വീണ്ടും ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നുവെന്ന് യുവതി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ്… ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭര്‍ത്താവിനും അന്ന് 22 വയസ്. ഭര്‍തൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് സൂപ്രണ്ട് ! പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് ആശുപത്രിയില്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരും; നടുക്കുന്ന സംഭവം ഇങ്ങനെ
പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.
Read Moreകുഞ്ഞിനെ കൊന്നത് അമ്മ തന്നെ ! വാത്തിക്കുടിയിലെ കോളജ് വിദ്യാര്‍ഥിനി കുഞ്ഞിനെ കൊന്നത് പ്രസവം വിവരം മറയ്ക്കാന്‍; യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ…
ഇടുക്കി വാത്തിക്കുടിയില്‍ അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനി ജന്മം നല്‍കിയ കുഞ്ഞിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. അവിവാഹിതയായ താന്‍ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ചഞ്ചല്‍ ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രംഗം പന്തിയല്ലെന്നു കണ്ട സുഹൃത്ത് ഈ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് ചാപിള്ളയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം…
Read Moreട്രോളുകള്‍ വഴിതെറ്റിച്ചു ! ജീവിതത്തിലെടുത്ത പല തെറ്റായ തീരുമാനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ട്രോളുകള്‍ വേദനയോടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നടി സാമന്ത…
പുതിയ കാലത്ത് ട്രോളുകള്‍ എന്നറിയപ്പെടുന്ന പരിഹാസങ്ങള്‍ ചിലപ്പോള്‍ ചിലരുടെയെങ്കിലും വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കാറുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ ട്രോളുകള്‍ ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി സാമന്ത അക്കിനേനി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ട്രോളുകളെക്കുറിച്ചും അത്തരം ട്രോളുകള്‍ ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതിനെക്കുറിച്ചും സമാന്ത തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ ട്രോളുകള്‍ തന്റെ മനസ്സിലെ വല്ലാതെ ബാധിച്ചിരുന്നെന്നും എന്നാലിപ്പോള്‍ ട്രോളുകളുണ്ടാക്കുന്ന മനോവേദനയെ അതിജീവിക്കാന്‍ താന്‍ പഠിച്ചുവെന്നും സമാന്ത പറയുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ചതോടു കൂടി ട്രോളുകളുടെ സ്വഭാവം മാറിയെന്നും ഇപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലാണ് ട്രോളുകള്‍ വരുന്നതെന്നും സമാന്ത പറയുന്നു. ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളെക്കുറിച്ച് സാമന്ത പറഞ്ഞതിങ്ങനെ… ” തുടക്കകാലത്ത് ഇത്തരം വാര്‍ത്തകള്‍ എന്നെ മോശമായി ബാധിച്ചിരുന്നു. യുക്തിബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങള്‍ എന്നെ വല്ലാതെ…
Read More