പത്തനാപുരം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തിയ പിതാവും ബന്ധുക്കളും കണ്ടത്.മകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തെന്നാണു വിവരം.പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മഞ്ചള്ളൂര്‍ ചീനി ഓഫീസിന് സമീപമുളള യുവാവിന്റെയും യുവതിയുടെയും വിവാഹം മൂന്നു മാസം മുമ്പ് ഉറപ്പിച്ചിരുന്നു. പരസ്പരം മോതിരം െകെമാറി വിവാഹനിശ്ചയവും നടത്തി. ഒരു ദിവസം മുമ്പു മാത്രമാണ് വിവാഹം നടക്കില്ലെന്ന സത്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.സ്വര്‍ണവും വസ്ത്രങ്ങളും വധുവിന്റെ വീട്ടുകാര്‍ വാങ്ങിയിരുന്നു. തലേദിവസം നടക്കുന്ന ടീ പാര്‍ട്ടിക്കും കല്യാണ ദിവസത്തെ സദ്യക്കുമുളള ക്രമീകരണം നടത്തുന്നതിനിടെയാണു യുവാവു ചതിച്ച വിവരം സുഹൃത്ത്, വധുവിന്റെ വീട്ടുകാരോടു പറയുന്നത്. വിവാഹത്തിനു രണ്ടുദിവസം മുമ്പ് ബംഗളുരുവില്‍ നിന്ന് യുവാവ് നാട്ടിലേക്ക് പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിക്കാന്‍…
Read MoreTag: pregnant
രാജപദവി തെറിച്ചെങ്കിലെന്താ ! മലേഷ്യന്‍ രാജാവിന്റെ റഷ്യന്‍ സുന്ദരി ഭാര്യ ‘ഗര്‍ഭിണി’യെന്ന് വിവരം; സ്വിമ്മിംഗ് പൂളില്‍ വച്ച് സഹമത്സരാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട വിവാദത്തില്‍ പുതിയ ട്വിസ്റ്റ്…
ക്വലാലംപുര്‍ : മുന്‍ മിസ് മോസ്‌കോ ആയിരുന്ന സുന്ദരിയെ വിവാഹം കഴിച്ച മലേഷ്യന്‍ രാജാവിന്റെ കിരീടം തെറിച്ച വാര്‍ത്ത വന്‍ ചര്‍ച്ചയായിരുന്നു. രാജാവ് വിവാഹം കഴിച്ച റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന ഒരു റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തായതോടെയാണ് രാജാവിന് കുരുക്ക് വീണത്. ഇപ്പോള്‍ സംഭവത്തില്‍ പുതിയ ട്വിസ്റ്റുണ്ടായിരിക്കുകയാണ്. രാജാവിന്റെ സുന്ദരിയായ ഭാര്യ ഓക്സാന വിവോഡിന ഗര്‍ഭിണിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ രാജാവ് സ്വമേധയാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വരുന്നത്. മാത്രമല്ല രാജാവും സൗന്ദര്യ റാണിയും വിവാഹ ദിനത്തില്‍ ആടിപ്പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാവുന്നത്. സുല്‍ത്താന്‍ മുഹമ്മദ് രാജി വച്ചതോടെ വിവിധ പ്രവിശ്യകളുടെ തലവന്മാര്‍ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നതിനായി ഒത്തുചേര്‍ന്നു. വടക്കന്‍ പ്രവിശ്യയായ പെരക്കിലെ സുല്‍ത്താന്‍ നസ്റിന്‍ ഷാ ആണ് താല്‍ക്കാലികമായി…
Read Moreഅട്ടപ്പാടിയില്‍ നിന്ന് ഒരു വിലാപകാവ്യം ! മഴയത്ത് റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്ന് ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ കെട്ടിച്ചുമന്ന്…വീഡിയോ വൈറലാകുന്നു…
അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഊരുവാസികള്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ കെട്ടി ചുമന്ന്.കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് എടവാണി കുംബ ഊര് നിവാസികള്‍. ഊരിലെ തണലിയുടെ ഭാര്യ മണിയെയാണ് ആശുപത്രിയിലേയ്ക്കുള്ള പകുതി വഴി വരെ കമ്പില്‍ തുണികെട്ടി ചുമന്ന് എത്തിക്കേണ്ടി വന്നത്. അരളിക്കോണത്ത് വരെ യുവതിയെ എത്തിച്ചതിനു ശേഷം അവിടെ നിന്നും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു. ജൂണ്‍ അഞ്ചിനു പുലര്‍ച്ചെയാണ് യുവതി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. ഇതോടെ വാഹനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് വിളിച്ച് മൂന്നു മണിക്കൂറോളം കാത്തു നിന്നിട്ടും വാഹനം എത്താത്തതിനെ തുടര്‍ന്ന് സ്വകാര്യ വാഹനം വിളിച്ചാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച് പത്തു മിനുറ്റുകള്‍ക്കുള്ളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ആംബുലന്‍സ്…
Read Moreപത്താംക്ലാസുകാരി സ്‌കൂളില്‍ തലകറങ്ങി വീണു; പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു തെളിഞ്ഞു; ഗര്‍ഭത്തിന്റെ ഉത്തരവാദിയുടെ പേര് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഞെട്ടിയത് അധ്യാപകരും ഡോക്ടര്‍മാരും
സ്‌കൂളില്‍ തലകറങ്ങി വീണ പതിനഞ്ചുകാരിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന സത്യം മനസിലാക്കിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്. തനിക്ക് അയല്‍വാസിയായ യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പോയെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ 19 കാരനായ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ശനിയാഴ്ചയാണ് സംഭവം. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാടകക്ക് താമസിക്കുന്ന കുട്ടിയുടെ വീടിന്റെ അടുത്തുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായി പെണ്‍കുട്ടി മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ജോലി കഴിഞ്ഞ ശേഷം യുവാവും സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ പെണ്‍കുട്ടിയും ദിവസവും കാണാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read Moreമൃഗശാലയിലെത്തിയ സ്ത്രീ ഗര്‍ഭിണിയാണെന്നറിഞ്ഞ കടുവയ്ക്ക് പെരുത്ത സന്തോഷം; കടുവയുടെ സ്‌നേഹപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍
മനുഷ്യരുടെ മനസില്‍ കടുവ എന്നും ഒരു ഭീകരജീവിയാണ്. കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള അപകടകാരിയായ കടുവയുമായി അടുക്കാന്‍ ആരുമൊന്നു മടിക്കും. എന്നാല്‍ കടുവയുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം അവ ആക്രമണകാരികള്‍ മാത്രമല്ല സ്‌നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന്. അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലെത്തിയ നതാഷ എന്ന യുവതിയോട് അതുവരെ യാതൊരു പരിചയവും ഇല്ലാത്ത കടുവ കാണിച്ച സ്‌നേഹം അതിനുദാഹരണമാണ്. നതാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നതാഷയോടുള്ള സ്‌നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്‌നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അതീവ…
Read More