ലോകം മുഴുവന്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കലിനെ അനുകരിക്കുമ്പോള്‍ ഹോളിവുഡ് മാത്രം എന്തിനു മാറി നില്‍ക്കണം. ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍ താരമായതും പ്രിയാ സ്റ്റൈല്‍ കണ്ണിറുക്കല്‍ തന്നെയായിരുന്നു. ഇന്നലെ നടന്ന 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങിന്റെ ബാക്‌സ്റ്റേജിലാണ് പ്രശസ്ത പാക്കിസ്ഥാന്‍ അമേരിക്കന്‍ കോമേഡിയന്‍ കുമൈല്‍ നഞ്ജ്യാനി അഡാറ് ലവിലെ ഹിറ്റ് സീന്‍ അനുകരിച്ചത്. സിനിമയിലെ പ്രിയയുടെ പുരികം വളയ്ക്കല്‍ കുമൈല്‍ നജാനി അനുകരിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. ഓസ്‌കറിന്റെ ഔദ്യോഗിക പേജിലും ഇതിന്റെ ജിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെയും, ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റാണ്. നിരവധി ആരാധകരെയാണ് ദിവസങ്ങള്‍കൊണ്ട് ഈ പുതുമുഖ നായിക സമ്പാദിച്ചത്. ലോകമാധ്യമങ്ങളിലും പ്രിയ വാര്യര്‍ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയിലും പ്രിയാ വാര്യര്‍ മയം. ഇപ്പോഴിതാ ഓസ്‌കര്‍ വേദിയിലും. ഇനി പ്രിയയ്ക്ക്…
Read More